ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ യൂട്യൂബ് കപ്പിളാണ് വിവേകും വീണയും. ഇവരുടെ യൂട്യൂബ് ചാനലിന് ഇതിനോടകം 61 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്. വിവേകും വീണയുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
2019ല്‍ ടിക് ടോക്കിലൂടെയാണ് തങ്ങള്‍ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയതെന്ന് വിവേക്. അഭിനയത്തിനോട് തങ്ങള്‍ക്ക് അങ്ങനെ ഒരു താല്പര്യവും തുടക്കത്തില്‍ ഇല്ലായിരുന്നു. ഞാന്‍ ഭയങ്കര അപകർഷതാബോധമുള്ള ഒരാളായിരുന്നു. ഒരു കഴിവുമില്ല, കറുത്തിട്ടാ തുടങ്ങിയ ചിന്തികളായിരുന്നു മനസില്‍. അങ്ങനെയുള്ള കുറെ കാര്യങ്ങൾ ഉള്ളതുകൊണ്ട് ഫോട്ടോ എടുക്കാൻ പോലും എനിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. പിന്നീട് എല്ലാവരും ചെയ്യുന്നത് കണ്ടിട്ടാണ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്.
27
കണ്ടെന്‍റും സ്ക്രിപ്റ്റുമെല്ലാം വീണയുടേത്
കണ്ടെന്‍റും സ്ക്രിപ്റ്റുമെല്ലാം വീണയുടെ ക്രിയേഷനാണ്. എന്തെങ്കിലും ത്രെഡുകളൊക്കെ കിട്ടുമ്പോള്‍ അവളാണ് വന്നു പറയുന്നത്. അതിനെ വികസിപ്പിച്ചെടുത്ത് സ്ക്രിപ്റ്റാക്കും.
37
അമ്മയെ നെഗറ്റീവാക്കിയാല്‍ വീഡിയോ വൈറൽ
അമ്മായിയമ്മ - മരുമകൾ തീമ്മിലുള്ള വീഡിയോകളാണ് ഇപ്പോള്‍ കൂടുതലും വര്‍ക്ക് ആകുന്നത്. ഒരുപാട് പേര് പറയാറുണ്ട് അമ്മയെ ഇങ്ങനെ നെഗറ്റീവ് ആക്കരുത്, പോസിറ്റീവ് കണ്ടെന്റുകളും ചെയ്യണം എന്ന്. പക്ഷേ പോസിറ്റീവ് കണ്ടെന്റുകൾ അങ്ങനെ വർക്ക് ആകാറില്ല. ആളുകള്‍ക്ക് എപ്പോഴും കാണാൻ താല്‍പര്യം നെഗറ്റീവ് ആണ്. അമ്മയെ നെഗറ്റീവ് ആക്കുന്ന വീഡിയോകളാണ് കൂടുതൽ വൈറൽ ആകുന്നത്.
47
അത് വീണയുടെ അമ്മായിയമ്മ അല്ല അമ്മയാണ്!
വീണയും അമ്മയും അഭിനയിക്കുന്നത് കണ്ടാല്‍ ശരിക്കും അമ്മായിയമ്മ- മരുകമള്‍ ആണെന്നേ തോന്നൂ. പലരും എന്‍റെ അമ്മയാണെന്നാണ് വിചാരിച്ചത്. ശരിക്കും അത് വീണയുടെ അമ്മയാണ്. അമ്മയ്ക്ക് ആദ്യം വീഡിയോയിലൊക്കെ വരാന്‍ ഭയങ്കര ചമ്മലായിരുന്നു. പിന്നെ ഓരോന്ന് ഇങ്ങനെ ചെറുതായിട്ട് ചെയ്ത് വന്നപ്പോഴെക്കും ആ ട്രാക്കിലായി. ഇപ്പോള്‍ അമ്മയ്ക്ക് അഭിനയിക്കാനൊക്കെ ഇഷ്ടമാണ്.
57
മകനെ കുറിച്ച് വരുന്ന കമന്‍റുകള്‍ വേദനിപ്പിക്കാറുണ്ട്
കമന്‍റുകള്‍ നോക്കാതിരിക്കുന്നതാണ് നല്ലത്. കമന്‍റുകള്‍ വായിച്ചാല്‍ മൂഡ് ഓഫ് ആകും, ദേഷ്യം വരും. മകനെ കുറിച്ച് വരുന്ന കമന്‍റുകളാണ് കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളത്. മകന്‍ ജനിച്ച് 28 ദിവസം കഴിഞ്ഞപ്പോഴേക്കും അവനെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അപ്പോള്‍ മോന്‍റെ ഓരോ വളര്‍ച്ചയും ആളുകള്‍ കാണുന്നുണ്ടായിരുന്നു.
രണ്ട് മാസം ഒക്കെ കഴിഞ്ഞപ്പോഴെക്കും മോന് കണ്ണിന് പ്രശ്നമുണ്ടെന്നും കോങ്കണ്ണ് ആണെന്നുള്ള രീതിയിൽ ഒരുപാട് കമന്റുകൾ വന്നിട്ടുണ്ട്. അവന് കുഴപ്പമൊന്നുമില്ല എന്ന് നമുക്കറിയാലോ. ഓരോരോ ഓൺലൈൻ ഡോക്ടർമാർ വന്നിട്ട് അവർക്കെല്ലാം അറിയാം എന്നുള്ള രീതിയിൽ മോന് ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്, മോനെ ഇങ്ങനെ ചികിത്സിക്കണം എന്നുള്ള രീതിയിൽ പറയാറുണ്ടായിരുന്നു. വളർന്നു വന്നപ്പോഴെക്കും അവന്റെ കണ്ണിന് കുഴപ്പമൊന്നുമില്ലെന്ന് ആളുകള്‍ക്കും മനസിലായി.
77
കാലിന് വളവുണ്ടെന്നും പറഞ്ഞു
പിന്നീട് കാലിന് വളവുണ്ടെന്ന് പറഞ്ഞു. പിന്നീട് മോന്‍റെ സംസാരത്തില്‍ പ്രശ്നമുണ്ടെന്നായി കമന്‍റുകള്‍. സ്പീച്ച് തെറാപ്പി ചെയ്യണം എന്നു വരെ കമന്‍റുകളില്‍ വരാന്‍ തുടങ്ങി. അത്തരം കമന്‍റുകള്‍ കാണുമ്പോള്‍ ചില സമയങ്ങളിൽ ദേഷ്യം വരാറുണ്ട്, ചിലപ്പോള്‍ വിഷമം തോന്നും. പിന്നീട് ഞങ്ങള്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെയായി. ഇപ്പോള്‍ മകനു അഞ്ച് വയസായി. ആളുകള്‍ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതൽ ഇഷ്ടം മോന്റെ സംസാരമാണെന്നും വിവേക് പറയുന്നു.