സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് സഞ്ജുവും ലക്ഷ്മിയും. ഇപ്പോഴിതാ താന്‍ അനുഭവിച്ച ബോഡി ഷെയിമിങ്ങിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുകയാണ് ലക്ഷ്മി.
പ്രസവ ശേഷം ചെയ്ത വീഡിയോകളിലാണ് വണ്ണം കുറയ്ക്കണം എന്ന തരത്തിലുള്ള കമന്‍റുകള്‍ വന്നത്. 'കടല വെള്ളത്തിലിട്ട് വീർത്തത് പോലെ ആയി പോയല്ലോ', 'എങ്ങനെയിരുന്ന കൊച്ചാ' തുടങ്ങി നമ്മുടെ മാനസികാവസ്ഥയെ തളര്‍ത്തുന്ന നിരവധി കമന്‍റുകളാണ് ആ സമയത്തൊക്കെ വന്നിരുന്നതെന്ന് ലക്ഷ്മി പറയുന്നു.
27
ഒറ്റ മാസത്തെ റെസ്റ്റ്!
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് വരെയും വര്‍ക്ക് ചെയ്തിരുന്നു. ഡെലിവറി കഴിഞ്ഞ് ഒറ്റ മാസമേ റെസ്റ്റ് എടുത്തിട്ടുണ്ടായിരുന്നോള്ളൂവെന്നും ലക്ഷ്മി പറയുന്നു.
37
പോസ്റ്റ്പാർട്ടം ഡിപ്രഷന്‍
തനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷനും ഉണ്ടായിരുന്നുവെന്നും ലക്ഷ്മി പറയുന്നു. ആ സമയത്ത് ഇത്തരം കമന്‍റുകള്‍ മനസിനെ വല്ലാതെ തളര്‍ത്തി. സഞ്ജുവേട്ടന്‍ ഉള്ളതുകൊണ്ടാണ് ഞാനിപ്പോള്‍ ഇങ്ങനെ ഇരിക്കുന്നതെന്നും ലക്ഷ്മി പറയുന്നു.
എനിക്കെകതിരെ ബോഡി ഷെയിമിങ് വന്നപ്പോഴും സഞ്ജുവേട്ടന്‍ ആ കമന്‍റുകളെല്ലാം ഡിലീറ്റ് ചെയ്ത് കളയുമായിരുന്നു. എന്നെ കമന്‍റുകള്‍ ഒന്നും നോക്കാൻ സമ്മതിക്കില്ലായിരുന്നു എന്നും ലക്ഷ്മി ഓര്‍ക്കുന്നു.
57
ഇപ്പോള്‍ എങ്ങനെ മെലിഞ്ഞു എന്നാണ് ചോദ്യം
ഇപ്പോള്‍ ഞാന്‍ വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങി, അതോടെ വണ്ണം കുറഞ്ഞു. വണ്ണം കുറഞ്ഞപ്പോള്‍ ചേച്ചി എങ്ങനെ മെലിഞ്ഞു എന്നാണ് ആളുകള്‍ ചോദിക്കുന്നതെന്നും ലക്ഷ്മി പറയുന്നു.
67
'എന്തുവാ ഇത്...'
ലക്ഷ്മിയുടെ 'എന്തുവായിത്' എന്ന ഒറ്റ ഡയലോഗ് ആളുകള്‍ക്കിടയില്‍ പെട്ടെന്നാണ് ഹിറ്റായതെന്ന് സഞ്ജു പറയുന്നു. ആളുകളുടെ കമന്‍റുകള്‍ കണ്ടപ്പോഴാണ് ഇത് മനസിലായത്. കമന്‍റുകള്‍ കാണുമ്പോള്‍ നമ്മൾ ആദ്യം വിചാരിച്ചത് വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെടാതെ ആളുകള്‍ 'എന്തുവായിത്' എന്ന് ചോദിക്കുന്നതാണെന്നാണ്. പിന്നീട് സ്റ്റിക്കറുകളും മറ്റും വന്നു തുടങ്ങിയപ്പോൾ മനസ്സിലായത് ഇത് വൈറലായെന്ന്.
77
ഒറ്റ ഡയലോഗിൽ ക്ലിക്കായി!
ശരിക്കും ഈ ഡയലോഗ് നമ്മൾ മനഃപൂർവം പറഞ്ഞതല്ല, അത് ഓർഗാനിക്കായി സംഭവിച്ചതാണ്. ആ ഒരൊറ്റ ഡയലോഗിൽ കൂടിയാണ് സത്യം പറഞ്ഞാൽ നമ്മുടെ മുമ്പോട്ടുള്ള ഒരു വളർച്ച ഉണ്ടായതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.