നല്ല ഉറക്കം ലഭിക്കുന്നതിന് രാത്രി കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

Published : Jul 28, 2026, 03:23 PM IST

തലച്ചോറിനെ ആരോഗ്യത്തെ നിലനിർത്താനും രോഗങ്ങളെ ചെറുക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം ഉറക്കം അത്യാവശ്യമാണ്. നല്ല ഉറക്കം ലഭിക്കുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ.

PREV
15
കമോമൈൽ ചായ

നിരവധി ഗുണങ്ങൾ അടങ്ങിയ ഔഷധ ചായയാണ് കമോമൈൽ. ഇത് രാത്രിയിൽ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

25
ബദാം

ബദാമിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. കൂടാതെ പ്രമേഹം, ഹൃദ്രോഗം എന്നിവയെ ചെറുക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.

35
കിവി

കിവിയിൽ കലോറി വളരെ കുറവാണ്. കൂടാതെ ഇതിൽ ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

45
വാൽനട്ട്

വാൽനട്ടിൽ ധാരാളം പോഷകങ്ങളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

55
ഫാറ്റി ഫിഷ്

സാൽമൺ, ചൂര, അയല പോലുള്ള നല്ല കൊഴുപ്പടങ്ങിയ മത്സ്യങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

Read more Photos on
click me!

Recommended Stories