ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് ഹൃദയം. എന്നാൽ നമ്മുടെ ചില ദൈനംദിന ശീലങ്ങൾ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കാനും ഹൃദ്രോഗ സാധ്യത കൂട്ടാനും കാരണമാകുന്നു. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
സാൽമൺ, മത്തി പോലുള്ള ആരോഗ്യകരമായ കൊഴുപ്പുള്ള മത്സ്യങ്ങളും ഭക്ഷണങ്ങളും കഴിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കും.
25
റാഗി
റാഗിയിൽ ധാരാളം ഫൈബറും മഗ്നീഷ്യവും ആന്റിഓക്സിഡന്റ് ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും ബ്ലഡ് ഷുഗർ കൂട്ടാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
35
പയർ വർഗ്ഗങ്ങൾ
പയർ വർഗ്ഗങ്ങൾ ധാരാളം ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇതിൽ സോല്യൂബിൾ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ബദാം, വാൽനട്ട് എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇ, മഗ്നീഷ്യം, ഫൈബർ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ സംരക്ഷിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.
55
പഴങ്ങളും പച്ചക്കറികളും
വെള്ളരി, ക്യാരറ്റ്, ബീറ്റ്റൂട്ട്, ഓറഞ്ച്, മാതളം, തക്കാളി എന്നിവയിൽ ധാരാളം വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.