ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നിർബന്ധമായും കുടിക്കേണ്ട 5 പാനീയങ്ങൾ

Published : Jun 21, 2026, 08:55 AM IST

രക്തസമ്മർദ്ദം കൃത്യമായി നിയന്ത്രിച്ചില്ലെങ്കിൽ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. രക്തസമ്മർദ്ദം കുറയ്ക്കാൻ ആരോഗ്യപ്രദമായ ഈ പാനീയങ്ങൾ അഞ്ച് കുടിക്കൂ.

PREV
16
ചെമ്പരത്തി ചായ

ചൂടോടെയോ ഐസ് ചേർത്തോ കുടിക്കാവുന്ന ഒന്നാണ് ചെമ്പരത്തി ചായ. ഇതിലെ പോളിഫെനോളുകൾ രക്തക്കുഴലുകളെ വികസിപ്പിക്കാനും അതുവഴി രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

26
മാതള ജ്യൂസ്

മാതളനാരങ്ങയിൽ ശക്തമായ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇവ ധമനികളുടെ ആരോഗ്യം സംരക്ഷിക്കുകയും രക്തസമ്മർദ്ദത്തിന് കാരണമാകുന്ന എൻസൈമുകളുടെ പ്രവർത്തനത്തെ തടയുകയും ചെയ്യുന്നു.

36
ബീറ്റ്‌റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഡയറ്ററി നൈട്രേറ്റുകൾ ശരീരത്തിലെത്തുമ്പോൾ നൈട്രിക് ഓക്സൈഡ് ആയി മാറുന്നു. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

46
ഓറഞ്ച് ജ്യൂസ്

ഓറഞ്ചിൽ ആന്റിഓക്സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ദിവസവും ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

56
പ്രൂൺ ജ്യൂസ്

പ്രൂൺസ് ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, പൊട്ടാസ്യം, ഫൈബർ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമായ പൊട്ടാസ്യത്തിന്റെ 27 ശതമാനത്തോളം ഇതിൽ നിന്ന് ലഭിക്കും.

66
ശ്രദ്ധിക്കുക

ഈ പാനീയങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും, നിലവിൽ മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

Read more Photos on
click me!

Recommended Stories