സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്ന 5 പച്ചക്കറികൾ; ഗുണങ്ങൾ അറിയാം

Published : Jun 15, 2026, 10:57 AM IST

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പച്ചക്കറികൾ. ഇവ ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. അമിതമായ സ്‌ട്രെസ് അനുഭവിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഈ പച്ചക്കറികൾ കഴിക്കൂ.

PREV
15
ക്യാരറ്റ്

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്. ഇതിൽ കരോട്ടിനോയിഡുകൾ അടങ്ങിയിട്ടുണ്ട്.

25
ചീര

ചീരയിൽ ബി വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ചീര കഴിക്കുന്നത് പതിവാക്കൂ.

35
സവാള

സവാള മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന പച്ചക്കറിയാണ്. സവാളയിൽ ധാരാളം വിറ്റാമിൻ സിയും വിറ്റാമിൻ b6 ഉം അടങ്ങിയിട്ടുണ്ട്.

45
കുരുമുളക്

സിട്രസ് പഴങ്ങളെക്കാളും വിറ്റാമിൻ സി കുരുമുളകിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കും.

55
പയർവർഗ്ഗങ്ങൾ

പയർവർഗ്ഗങ്ങൾ കഴിക്കുന്നത് നല്ല ദഹനം കിട്ടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കൂ.

Read more Photos on
click me!

Recommended Stories