വിട്ടുമാറാത്ത ക്ഷീണം, തളർച്ച, വരണ്ട ചർമ്മം, തലവേദന ഇവയെല്ലാം അയണിന്റെ കുറവ് മൂലം ഉണ്ടാവുന്നതാണ്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയണിന്റെ അളവ് കൂടുതലുള്ള ഈ ഭക്ഷണങ്ങൾ കഴിക്കൂ.
മത്തന്റെ വിത്ത് കാഴ്ചയിൽ ചെറുതാണെങ്കിലും ഇതിൽ ധാരാളം അയൺ, സിങ്ക്, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.
26
ഡാർക്ക് ചോക്ലേറ്റ്
ഡാർക്ക് ചോക്ലേറ്റിലും ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ മഗ്നീഷ്യം, കോപ്പർ, ആന്റിഓക്സിഡന്റ് ഗുണങ്ങൾ എന്നിവയുമുണ്ട്.
36
ചീര
ചീരയിൽ ധാരാളം അയണും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ വിറ്റാമിൻ സി, ഫോളറ്റ്, മഗ്നീഷ്യം എന്നിവയും ഉള്ളതുകൊണ്ട് അയൺ ശരീരത്തിൽ എളുപ്പം ആഗിരണം ചെയ്യാൻ സഹായിക്കും.
പയർവർഗ്ഗങ്ങൾ, കടല എന്നിവയിലെല്ലാം ധാരാളം അയൺ പ്രോട്ടീൻ, ഫോളറ്റ്, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് നല്ല ദഹനം ലഭിക്കാനും ഊർജ്ജം കിട്ടാനും സഹായിക്കും.
56
റെഡ് മീറ്റ്
റെഡ് മീറ്റിൽ അയൺ, പ്രോട്ടീൻ, ബി12, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.
66
ബ്രൊക്കോളി
ബ്രൊക്കോളിയിൽ ധാരാളം അയണും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലുള്ള ഫൈബർ, ഫോളറ്റ് ആന്റിഓക്സിഡന്റ് ഗുണങ്ങൾ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കും.