രാത്രി ഉറങ്ങുന്നതിന് മുമ്പ് ജീരക വെള്ളം കുടിക്കൂ; ഈ ഗുണങ്ങൾ ഉറപ്പ്!

Published : Mar 04, 2026, 11:42 AM IST

രാവിലെ വെറുംവയറ്റിൽ മാത്രമല്ല, രാത്രി ഉറങ്ങുന്നതിന് മുൻപും ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ജീരകത്തിൽ അടങ്ങിയ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ശരീരത്തിന് നിരവധി ഗുണങ്ങള്‍ നല്‍കും.

PREV
17
രാത്രി ഉറങ്ങുന്നതിന് മുമ്പ് ജീരക വെള്ളം കുടിക്കൂ; ഈ ഗുണങ്ങൾ ഉറപ്പ്!

രാത്രിയിൽ ജീരക വെള്ളം കുടിക്കുന്നതുകൊണ്ടുള്ള പ്രധാന ഗുണങ്ങൾ അറിയാം.

27
ദഹനം, കുടലിന്റെ ആരോഗ്യം

ജീരകത്തിൽ ധാരാളം നാരുകളും ദഹനത്തെ സഹായിക്കുന്ന സംയുക്തങ്ങളുമുണ്ട്. രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ചെറിയ കപ്പ് ജീരക വെള്ളം കുടിച്ചാൽ, ദഹനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടും. ഗ്യാസ്, വയറുവീർപ്പ് പോലുള്ള പ്രശ്നങ്ങൾ കുറയും. വൈകി ഭക്ഷണം കഴിക്കുന്നവർക്ക് ജീരകവെള്ളം കൂടുതൽ ഗുണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.

37
വിഷാംശങ്ങളെ പുറന്തള്ളുന്നു

രാത്രി വിശ്രമിക്കുമ്പോൾ ശരീരം സ്വാഭാവികമായി വിഷാംശങ്ങളെ പുറന്തള്ളാറുണ്ട്. ജീരക വെള്ളം ഈ പ്രക്രിയയെ സഹായിക്കുന്നു. ഇത് ശരീരത്തിലെ വിഷാംശങ്ങൾ കുറച്ച് കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

47
നാഡീവ്യവസ്ഥയെ സ്വാധീനിക്കുന്നു

ജീരകത്തിൽ അടങ്ങിയിട്ടുള്ള ചില ആന്റിഓക്‌സിഡന്റുകളും കാൽസ്യം, മിനറൽസ് എന്നിവയും ശരീരത്തിലെ നാഡീവ്യവസ്ഥയ്ക്ക് വിശ്രമം നൽകുന്നു. രാത്രി ഉറങ്ങുന്നതിന് മുൻപ് ഈ വെള്ളം കുടിച്ചാൽ മനസ്സിന് നല്ല റിലാക്സേഷൻ കിട്ടും. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

57
ഭാരം കുറയ്ക്കാൻ

ജീരകവെള്ളം ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുൻപ് ഇത് കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് ശരിയായി വിഘടിക്കാൻ സഹായിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ ഇത് ശരീരഭാരം കുറയ്ക്കാൻ ഏറെ ഗുണകരമാണ്.

67
രോഗപ്രതിരോധശേഷി

ജീരകത്തിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു കപ്പ് ജീരകവെള്ളം കുടിക്കുന്നതിലൂടെ, ശരീരത്തിന് വിശ്രമവേളയിൽ ആവശ്യമായ പോഷകങ്ങൾ ലഭിക്കും. ഇത് പിറ്റേന്ന് രാവിലെ കൂടുതൽ ഉന്മേഷത്തോടെ എഴുന്നേൽക്കാനും രോഗങ്ങളെ ചെറുക്കാനുള്ള ശേഷി കൂട്ടാനും സഹായിക്കും.

77
ചർമ്മം

ജീരകവെള്ളം ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുമെന്ന് ചില പഠനങ്ങൾ പറയുന്നു.

Read more Photos on
click me!

Recommended Stories