ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും മാത്രമല്ല വേറെയും നിരവധി ഗുണങ്ങളുണ്ട് ഫൈബറിന്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നത് മുതൽ ബ്ലഡ് ഷുഗർ നിയന്ത്രിക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. ഫൈബറിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കും. അതിലൂടെ രോഗ പ്രതിരോധശേഷി കൂട്ടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാനും സാധിക്കും.