ഹൃദയത്തിന്‍റെ ആരോഗ്യം മുതല്‍ പ്രതിരോധശേഷി വരെ; അറിയാം കാരറ്റിന്‍റെ ഗുണങ്ങള്‍...

First Published Nov 9, 2020, 2:27 PM IST

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കാരറ്റ്. വിറ്റാമിന്‍ എ, കെ, പൊട്ടാസ്യം, ഫൈബര്‍, മറ്റ് ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ കാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറേ നല്ലതാണ്. അറിയാം കാരറ്റിന്‍റെ ആരോഗ്യ ഗുണങ്ങള്‍. 

ഒന്ന്...ഫൈബര്‍ ധാരാളം അടങ്ങിയ കാരറ്റ് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
undefined
രണ്ട്...വണ്ണം കുറയ്ക്കാന്‍ ഡയറ്റിലാണോ? എന്നാല്‍ നിങ്ങളുടെ ഡയറ്റില്‍ ഉറപ്പായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കാരറ്റ്. ഫൈബര്‍ ധാരാളവും കലോറി വളരെ കുറഞ്ഞതുമായ കാരറ്റ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും.
undefined
മൂന്ന്...വിറ്റാമിനുകളും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കാരറ്റ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
undefined
നാല്...കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ് കാരറ്റ്. വിറ്റാമിന്‍ എ കാരറ്റിൽ ധാരാളമുണ്ട്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്.
undefined
അഞ്ച്...പൊട്ടാസ്യം ധാരാളം അടങ്ങിയ കാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.
undefined
click me!