വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

Published : Sep 01, 2025, 05:43 PM IST

രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ പുറന്തള്ളുകയും ചെയ്യുന്ന ഒരു അവയവമാണ് വൃക്ക. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. വൃക്ക രോഗങ്ങളെ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.

PREV
17
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

വൃക്കകളിലെ വിഷാംശങ്ങളെ പുറംതള്ളാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

27
നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയും സിട്രിക് ആസിഡും അടങ്ങിയ നാരങ്ങാ വെള്ളം വൃക്കകളിലെ കല്ലുകളെ തടയാനും വൃക്കകളെ ശുദ്ധീകരിക്കാനും സഹായിക്കും.

37
ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

47
ജിഞ്ചര്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചി ചായയും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ ഇവ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

57
ജീരക വെള്ളം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജീരക വെള്ളം കുടിക്കുന്നതും വൃക്കയെ ഡീറ്റോക്സ് ചെയ്യാന്‍ സഹായിക്കും.

67
നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.

77
ബാര്‍ലി വെള്ളം

ബാര്‍ലി വെള്ളം കുടിക്കുന്നതും വൃക്കകളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും.

Read more Photos on
click me!

Recommended Stories