വെറുംവയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ

Published : Feb 14, 2026, 01:17 PM IST

വിറ്റാമിന്‍ സി, കെ, നാരുകള്‍, ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഫോളേറ്റ്, സെലിനിയം, കോപ്പര്‍ ഉള്‍പ്പെടെയുള്ള നിരവധി ആന്‍റി ഓക്‌സിഡന്‍റുകള്‍ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്.  

PREV
18
വെറുംവയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങൾ

വെറുംവയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

28
രോഗ പ്രതിരോധശേഷി

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന 'അലിസിൻ' എന്ന ഘടകം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടുന്നു. വൈറസ്, ബാക്ടീരിയ, ഫംഗസ് പോലുള്ള അണുബാധകളെ ചെറുക്കാൻ ഇത് ശരീരത്തിന് കരുത്ത് നൽകും.

38
ഹൃദയാരോഗ്യത്തിന് മികച്ചത്

രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവ് വെളുത്തുള്ളിക്കുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും വെളുത്തുള്ളി സഹായിക്കുന്നു.

48
ദഹനം മെച്ചപ്പെടുത്തുന്നു

ദഹനപ്രക്രിയ സുഗമമാക്കാൻ വെളുത്തുള്ളി വെള്ളം സഹായിക്കും. ദഹനക്കേട്, ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു പരിഹാരമാണ്.

58
എല്ലുകളുടെ ആരോഗ്യം

കാത്സ്യം ധാരാളം അടങ്ങിയതാണ് വെളുത്തുള്ളി. അതിനാല്‍ വെളുത്തുള്ളി വെള്ളം കുടിക്കുന്നത് ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

68
ശ്വാസകോശത്തിന്‍റെ ആരോഗ്യം

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.

78
ശരീരഭാരം നിയന്ത്രിക്കാൻ

ശരീരഭാരം നിയന്ത്രിക്കാനും വെളുത്തുള്ളി വെള്ളം സഹായിക്കും. ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് എരിയിച്ചു കളയുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും.

88
വെളുത്തുള്ളി വെള്ളം എങ്ങനെ തയ്യാറാക്കാം?

എല്ലാ ദിവസവും രാവിലെ രണ്ടല്ലി വെളുത്തുള്ളി ചതച്ച് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ കലർത്തി വെറുംവയറ്റിൽ കുടിക്കുക.

Read more Photos on
click me!

Recommended Stories