പ്രമേഹത്തെ തടയാൻ കഴിക്കേണ്ട ഉയർന്ന ഫൈബറടങ്ങിയ ഭക്ഷണങ്ങൾ

Published : Feb 12, 2026, 11:49 AM IST

മധുരമടങ്ങിയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കിയതുകൊണ്ട് മാത്രം പ്രമേഹത്തെ തടയാൻ കഴിയില്ല. പ്രമേഹം നിയന്ത്രിക്കുന്നതിന് ഈ ഫൈബറടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

PREV
15
ഗ്രീൻ പീസ്

പയറിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു.

25
അവോക്കാഡോ

അവോക്കാഡോയിൽ ധാരാളം ഫൈബറും നല്ല കൊഴുപ്പും അടങ്ങിട്ടിയുണ്ട്. ദിവസവും ഇത് കഴിക്കുന്നത് പ്രമേഹം തടയാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

35
ബ്രൊക്കോളി

ഫൈബർ, വിറ്റാമിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും വളരെ കുറവാണ്. ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും ബ്രൊക്കോളി നല്ലതാണ്.

45
പിയർ

പിയറിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് തൊലിയോടെ കഴിക്കുന്നതാണ് നല്ലത്. പിയർ കഴിക്കുന്നത് വിശപ്പ് ഇല്ലാതാക്കാനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു.

55
ബെറീസ്

സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എന്നിവയിൽ മധുരം കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ തടയുന്നു.

Read more Photos on
click me!

Recommended Stories