കൊറോണക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന അഞ്ച് തരം ജ്യൂസുകള്‍

First Published Jul 19, 2020, 12:43 PM IST

കൊറോണ വൈറസിനെ നേരിടാനായി ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടേണ്ടതിന്‍റെ  പ്രാധാന്യം ഇന്ന് എല്ലാവരും തിരിച്ചറിയുന്നു. കൊവിഡ്19 നെ പ്രതിരോധിക്കാൻ എന്തൊക്കെ ഭക്ഷണം കഴിക്കാം എന്നുള്ള കാര്യത്തിൽ പല ചർച്ചകളും നടക്കുന്നുണ്ട്. വിറ്റാമിന്‍ എ, ഡി, സി, ഇ, ബി 6 തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ്  രോഗപ്രതിരോധശക്തി കൂട്ടാൻ കഴിക്കേണ്ടത്. പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. കൊറോണ കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില ജ്യൂസുകള്‍ ഏതൊക്കെയാണെന്ന് പരിചയപ്പെടാം. 

ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ പ്രതിരോധശേഷി കൂട്ടാന്‍ മികച്ചതാണ്. ഇവ മൂന്നുംചേര്‍ത്തുള്ള ജ്യൂസിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് അപ്പോള്‍ പറയേണ്ടതില്ലല്ലോ. രോഗപ്രതിരോധശേഷി കൂട്ടാന്‍ ഇവ മൂന്നും ചേര്‍ത്തുള്ള ജ്യൂസ് ദിവസവും ഒരു തവണ കുടിക്കാം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും. ഒരു ആപ്പിളില്‍ 26 ഗ്രാമോളം പ്രോട്ടീനുണ്ട്. കൂടാതെ കാത്സ്യം, പൊട്ടാസ്യം,വിറ്റാമിന്‍-എ, സി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച തടയാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.ജ്യൂസ് തയ്യാറാക്കുന്ന വിധംആപ്പിള്‍, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ വൃത്തിയായി കഴുകിയശേഷം തെലി കളഞ്ഞെടുക്കുക. ശേഷം മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇതിലേക്ക് അര ടീസ്പൂണ്‍ നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക.
undefined
പോഷക ഗുണങ്ങൾക്ക് പേര് കേട്ടതാണ് ഇഞ്ചിയും കാരറ്റും. ഈ രണ്ട് പച്ചക്കറികളിലും ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും ഉണ്ട്. ഇഞ്ചി കാരറ്റ് ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രതിരോധശേഷി കൂട്ടാന്‍ ഇവ സഹായിക്കും.ജ്യൂസ് തയ്യാറാക്കുന്ന വിധംമൂന്നോ നാലോ കാരറ്റ് ചെറിയ കഷണങ്ങളാക്കിയ ശേഷം ഒരു ജാറിലേയ്ക്ക് എടുക്കുക. ഇതിലേയ്ക്ക് ഒരുകഷണം ഇഞ്ചിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. തയ്യാറായ ജ്യൂസിലേയ്ക്ക് അല്പം നാരങ്ങാ നീരും മധുരം ആവശ്യമെങ്കിൽ അല്പം തേനും ചേർക്കാം.
undefined
പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടതാണ് വിറ്റാമിന്‍ സി. അവ ധാരാളം അടങ്ങിയതാണ് നെല്ലിക്ക. അതിനാല്‍ നെല്ലിക്ക ജ്യൂസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും മികച്ചതാണ്. ഒപ്പം വിറ്റാമിന്‍ ബി, ഇരുമ്പ്, കാത്സ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിച്ച്, കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടാതിരിക്കുവാൻ സഹായിക്കുകയും ചെയ്യും.ജ്യൂസ് തയ്യാറാക്കുന്ന വിധംനെല്ലിക്ക കുരു കളഞ്ഞ് അരിഞ്ഞെടുക്കുക. ശേഷം ഇത് ഒരു മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത ജ്യൂസ് ഒരു ഗ്ലാസ്സിലേക്ക് പകർത്തുക. ശേഷം ഇതിലേക്ക് കുറച്ച് ഉപ്പും ചുവന്ന മുളകും ചേർത്ത് നന്നായി ഇളക്കാം. ഈ ജ്യൂസ് ദിവസവും കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
undefined
മാതളനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇത് ആരോഗ്യകരമായ രീതിയിൽ വണ്ണം കുറയ്ക്കുവാനും സഹായിക്കും.ജ്യൂസ് തയ്യാറാക്കുന്ന വിധംമാതളനാരങ്ങ മിക്സിയിലിട്ട്അടിച്ചെടുക്കുക. കുരു അരിച്ച് മാറ്റി ജ്യൂസ് ഒരു ഗ്ലാസ്സിലേക്ക് പകർത്തുക. അതിലേക്ക് നാരങ്ങാ നീര്, കുരുമുളക് ചതച്ചത്, പുതിന ഇല എന്നിവ ചേർത്ത് നന്നായി ഇളക്കിയ ശേഷം കുടിക്കുക.
undefined
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ജ്യൂസ് ശരീരത്തിന് ഊര്‍ജം നല്‍കുക മാത്രമല്ല പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് 'ഓറഞ്ച്'. ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാനും ഓറഞ്ച് ജ്യൂസ് സഹായിക്കും.ജ്യൂസ് തയ്യാറാക്കുന്ന വിധംഓറഞ്ച് തൊലി മാറ്റുക. ശേഷം ഓറഞ്ച് നടുക്കെ മുറിച്ച് വിത്തുകൾ മാറ്റി മിക്സി ജാറിൽ ഇട്ട് പഞ്ചസാരയും വെള്ളവും ഓറഞ്ച് നിറത്തിൽ ഉള്ള തൊലിയുടെ ഭാഗവും ഇട്ട് ജ്യൂസാക്കാം. ശേഷം അരിച്ചെടുത്ത് കുടിക്കാം.
undefined
click me!