മത്തിയിട്ട ടൊമാറ്റോ സോസ്; ഒരു റഷ്യൻ അപാരത !!

First Published Jul 13, 2020, 4:21 PM IST

സോവിയറ്റ് യൂണിയന്റെ കാലഘട്ടമാണ് റഷ്യയിൽ വ്യത്യസ്തമായ ഭക്ഷണ കണ്ടുപിടുത്തങ്ങളുടെ തുടക്കം എന്ന് പറയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിനു മുൻപുവരെ റഷ്യയുടെ മെനുവിൽ വലിയ വൈവിധ്യങ്ങളൊന്നും ഇല്ലായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഫ്രാൻസിൽ നിന്നെത്തിയ പാചകക്കാരാണ് റഷ്യയിൽ ഭക്ഷണകാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കിയത്. പിന്നീടങ്ങോട് പലവിധത്തിലുള്ള രൂചിവൈവിദ്ധ്യ പരീക്ഷണങ്ങൾ റഷ്യയിൽ അരങ്ങേറി...

ബൈക്കൽ: പെപ്സിക്ക് സമാനമായ പാനീയമെന്നാണ് 1973ൽ റഷ്യ കണ്ടുപിടിച്ച ബൈക്കലിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ നിറത്തിൽ മാത്രമാണ് ബൈക്കൽ പെപ്സിയുമായി സാമ്യം. ഇരട്ടിമധുരത്തിന്റെ വേരും മറ്റ് ചില രഹസ്യകൂട്ടുകളും ചേർത്താണ് ഇതിന്റെ നിർമ്മാണം. പിൽക്കാലത്ത് റഷ്യയിൽ ബൈക്കൽ കട്ടൻചായക്ക് പകരം ധാരാളം പേർ ഉപയോ​ഗിച്ചിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
undefined
ഹെമറ്റോജെൻ: കാളയുടെ രക്തം പ്രധാന ചേരുവയായിട്ടുള്ള മധുരമുള്ള മിഠായി. കാളയുടെ രക്തവും മുട്ടയുടെ മഞ്ഞക്കരുവും ചേർന്ന ഒരു മയക്കുമരുന്ന് ഹെമറ്റോജെൻ എന്ന പേരിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്വിറ്റ്സർലൻഡിൽ പ്രചാരത്തിലുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. എന്നാൽ 1940ൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് റഷ്യൻ സൈനികർക്ക് ഹെമറ്റോജെൻ നൽകിയിരുന്നതായി പറയുന്നു. പിന്നീട് സോവിയറ്റ് യൂണിയൻ കുട്ടികൾക്കായി സ്വീറ്റ് ബാറുകളുടെ രൂപത്തിൽ ഇത് നിർമ്മിക്കാൻ തുടങ്ങുകയായിരുന്നു. മാംസ ലഭ്യത കുറവുള്ള വർഷങ്ങളിൽ, ഭക്ഷണത്തിലെ ഇരുമ്പിന്റെ അഭാവം പരിഹരിക്കാനുള്ള റഷ്യൻ മാർഗ്ഗമായിരുന്നു ഹെമറ്റോജെൻ.
undefined
ഡോക്ടർസ്‌കായ: സാധാരണക്കാർക്ക് വേണ്ടിയുള്ള സോസേജ് എന്ന വിശേഷണത്തോടെയാണ് ഡോക്ടർസ്‌കായ പ്രശസ്തമാവുന്നത്. ഗോമാംസം, പന്നിയിറച്ചി, പാൽ, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഡോക്ടർസ്‌കായ കുട്ടികളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് പല ഡോക്ടർമാരും ശുപാർശ ചെയ്തിരുന്നു എന്നും പറയപ്പെടുന്നു. മൃ​ഗങ്ങളുടെ ആന്തരിക അവയവങ്ങൾ, സോയ, സ്റ്റാർച്ച് എന്നിവ പിന്നീട് ഈ സോസേജിൽ ചേർത്തിരുന്നു. ഇന്നും ഡോക്ടർസ്‌കായ റഷ്യക്കാർക്കിടയിൽ പ്രചാരത്തിലുണ്ട്.
undefined
ചോക്ലേറ്റും വെണ്ണയും ചേർത്തുണ്ടാക്കിയിരുന്ന മിഠായി. കുട്ടികളുടെ ആരോ​ഗ്യത്തിന് മികച്ചതാണെന്ന രീതിയിലാണ് ഈ മിഠായി റഷ്യയിൽ പ്രചാരത്തിലുണ്ടായിരുന്നത്. 1930ലാണ് യുഎസ്എസ്ആർ ഇതിന്റെ ഉത്പാദനം ആരംഭിച്ചത്. ഐസ്ക്രീം എന്ന വ്യാജേന കുട്ടികൾക്ക് ഈ മിഠായി നൽകിയിരുന്നതായും പറയപ്പെടുന്നു
undefined
ബ്ലോക്ക്സ് ഓഫ് കിസൽ: പഴച്ചാറുകൾ കൊണ്ട് ഉണ്ടാക്കിയിരുന്ന ഒരു പാനീയമാണ് ബ്ലോക്ക്സ് ഓഫ് കിസൽ. സോവിയറ്റ് യു​ഗത്തിലാണ് ഈ പാനീയം ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നത്. സെെനികർക്ക് വേ​ഗത്തിൽ ലഭ്യമാക്കാൻ കഴിയുന്നതാണ് ബ്ലോക്ക്സ് ഓഫ് കിസൽസിന് പ്രീതിയേറ്റിയത്. വെറും 12 മിനിറ്റു കൊണ്ട് ഇത് തയ്യാറാക്കാൻ കഴിഞ്ഞിരുന്നെന്ന് റിപ്പോർച്ചുകൾ പറയുന്നു. പിന്നീട് മിക്ക കടകളിലും ഈ പാനീയം സുലഭമായി ലഭിച്ചിരുന്നു
undefined
ബിർച്ച് ജ്യൂസ്: പൂവരശ്ശിന്റെ നീരിൽ നിന്നും ഉണ്ടാക്കിയിരുന്ന ഒരു പാനീയമാണ് ബിർച്ച് ജ്യൂസ്. മരങ്ങളുടെ നീരുകൾ പലരീതിയിൽ പലരാജ്യങ്ങളിലും ഉപയോ​ഗിച്ചിരുന്നെങ്കിലും അക്കാലത്ത് അതിൽ ഒരു വിപണ തന്ത്രം കണ്ടെത്താൻ സാധിച്ചത് യുഎസ്എസ്ആറിന് മാത്രമാണ്. ബിർച്ച് ജ്യൂസ് പൂർണ്ണമായും പ്രക‍ൃതിദത്തമാണെന്നതും വിലക്കുറവും അതിനെ പ്രചാരത്തിലെത്തിച്ചു.
undefined
ഓഷ്യൻ പേസ്റ്റ്: ചെമ്മീൻ ഉപയോ​ഗിച്ച് ഉണ്ടാക്കിയിരുന്ന കുഴമ്പ് രൂപത്തിലുള്ള ഒരു ആഹാരമായിരുന്നു ഓഷ്യൻ പേസ്റ്റ്. 1930കളിലാണ് റഷ്യ അന്റാർട്ടിക്കൻ ഉൾക്കടിൽ നിന്ന് ധാരാളമായി ചെമ്മീൻ പിടിക്കാൻ തുടങ്ങിയത്. ആദ്യം മൃ​ഗങ്ങൾക്ക് തീറ്റ എന്ന നിലയിലാണ് ചെമ്മീനിനെ റഷ്യയിൽ ഉപയോ​ഗിച്ചിരുന്നത്. എന്നാൽ ഓഷ്യൻ പേസ്റ്റിന്റെ കണ്ടുപിടുതത്തോടെ ചെമ്മീൻ റഷ്യക്കാരുടെ ഇഷ്ടവിഭങ്ങളിൽ ഒന്നായി. സോസ് ഉണ്ടാക്കാനും സാൻവിച്ചുകളിലും മറ്റും ചെമ്മീൻ പിന്നീട് ധാരാളം ഉപയോ​ഗിച്ചു തുടങ്ങി
undefined
കിൽക്ക: മത്തിയിട്ട ടൊമാറ്റോ സോസ്. സോവിയറ്റ് യൂണിയന്റെ കാലത്ത് മത്തി അവർക്ക് ആഹാരത്തിൽ നിന്നും ഒഴിവാക്കാനാവാത്ത ഒന്നായിരുന്നു. 1950ൽ കെർച്ച് ഫിഷ് ഫാക്ടറിയാണ് കിൽക്ക കണ്ടുപിടിക്കുന്നത്. തുച്ഛമായ വില വളരെ പെട്ടെന്നു തന്നെ കിൽക്കയെ പ്രചാരത്തിലെത്തിച്ചു. പുതിയ ഉൽപ്പന്നത്തിന് ക്രൂഷ്ചേവാണ് അംഗീകാരം നൽകിയതായി പറയപ്പെടുന്നത്. പിന്നീട് വീട്ടമമ്മാർ മത്തി ഉപയോ​ഗിച്ച് സ്വന്തമായി സോസുകളും, കുട്ടികൾ സ്കൂളുകളിൽ ഇടനേരഭക്ഷണമായും, മദ്യപാനികൾ തൊട്ടുകൂട്ടാനും മത്തി ധാരാളമായി ഉപയോ​ഗിച്ചു.
undefined
മാരോ കാവിയർ: നന്നായി ശുദ്ധീകരിച്ച് അരിഞ്ഞ് ടിന്നിലാക്കിയ പച്ചക്കറികൾ. 1930ലാണ് ഡെൻപ്രൊപെട്രോവ്സ്ക്കിലുള്ള ഒരു ഫാക്ടറി മാരോ കാവിയർ ആദ്യമായി അവതരിപ്പിക്കുന്നത്. എന്നാൽ 1933ൽ ബോട്ടുലിസം ​രോ​ഗം ബാധിച്ച് രാജ്യത്ത് 200ലധികം പേർ മരിച്ചു. ഉൽപാദന മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച മാരോ കാവിയാർ കഴിച്ചതാണ് ആളുകളുടെ മരണകാരണമെന്ന നി​ഗമനത്താലാണ് അന്വേഷണം എത്തിനിന്നത്. പ്രശ്നങ്ങൾ പരിഹരിച്ച് മാസങ്ങൾക്ക് ശേഷം മാരോ കാവിയറിന്റെ ഉൽപ്പാദനം ക്രൂഷ്ചേവ് പുനരാരംഭിച്ചു.
undefined
ടിഷ്യേ മൊളോകോ: ഡാർക് ചോക്ലേറ്റിൽ പൊതിഞ്ഞ പാൽ മിഠായി. ചെക്കോസ്ലോവാക്യയിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരു മിഠായിയാണ് ഇതെന്ന് പറയപ്പെടുന്നു. 1960ൽ ടിഷ്യേ മൊളോകോ കഴിച്ച ഭക്ഷ്യ വ്യവസായ മന്ത്രി വാസിലി സോടോവ് ഇത് റഷ്യയിൽ നിർമ്മിക്കാൻ മിഠായി കമ്പനികളോട് ആവശ്യപ്പെടുകയായിരുന്നു. ജെലാറ്റിനു പകരം ആൽ​ഗെകൾ ഉപയോ​ഗിച്ചായിരുന്നു റഷ്യ ടിഷ്യേ മൊളോകോ നിർമ്മിച്ചിരുന്നത്. പിന്നീട് റഷ്യയിൽ വളരെ പ്രചാരത്തിലുണ്ടായിരുന്ന പല കേക്കുകളിലും ഈ മിഠായി പരീക്ഷിച്ചിരുന്നു.
undefined
click me!