നല്ല ഉറക്കം ലഭിക്കാൻ മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ രാത്രി കഴിക്കൂ

Published : May 26, 2026, 10:13 AM IST

ശാരീരിക മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മഗ്നീഷ്യം ആവശ്യമാണ്. രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടുന്നവർ മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ. ഇത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

PREV
15
മത്തൻ വിത്ത്

മത്തൻ വിത്തിൽ മഗ്നീഷ്യം, സിങ്ക്, ട്രിപ്റ്റോഫാൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സെറോടോണിൻ, മെലാടോണിൻ എന്നിവയുടെ ഉത്പാദനം കൂട്ടാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

25
ചീര

ചീര പോലുള്ള ഇലക്കറികളിൽ ധാരാളം മഗ്നീഷ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കും. അതിലൂടെ നല്ല ഉറക്കവും ലഭിക്കുന്നു.

35
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

45
ബദാം

ബദാമിൽ ധാരാളം മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന കോർട്ടിസോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.

55
വാഴപ്പഴം

വാഴപ്പഴത്തിൽ ധാരാളം മഗ്നീഷ്യവും പൊട്ടാസ്യവും വിറ്റാമിൻ ബി6ഉം അടങ്ങിയിട്ടുണ്ട്. ഇത് സ്ലീപ് ഹോർമോണുകളെ ഉത്പാദിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Read more Photos on
click me!

Recommended Stories