കലോറി കൂടിയ ഈ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും

Published : Jun 15, 2026, 02:30 PM IST

ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ അതിനാവശ്യമായ പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. എന്നാൽ ഇത് അമിതമാകുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കുകയും ശരീരഭാരം കൂടാൻ കാരണമാവുകയും ചെയ്യും. ഇവ ഒഴിവാക്കിക്കോളു.

PREV
15
നട്സ്

ബദാം, അണ്ടിപ്പരിപ്പ്, വാൽനട്ട്, നിലക്കടല എന്നിവയെല്ലാം ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങളാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാൻ ഇത് നല്ലതാണെങ്കിലും അമിതമായി നട്സ് കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകുന്നു.

25
അവോക്കാഡോ

ശരീരഭാരം കുറയ്ക്കാൻ അവോക്കാഡോ നല്ലതാണ്. എന്നാൽ അമിതമായി ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അവോക്കാഡോ അധികം കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും.

35
ചീസ്

ചീസിൽ വലിയ അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.

45
റെഡ് മീറ്റ്

റെഡ് മീറ്റിൽ ധാരാളം പ്രോട്ടീനും അയണും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ വലിയ അളവിൽ കലോറിയുമുണ്ട്. അമിതമായി ഇത് കഴിക്കുന്നത് നെഞ്ചെരിച്ചിൽ, വീക്കം എന്നിവയ്ക്ക് കാരണമാകുന്നു.

55
പ്രോസസ്ഡ് ഭക്ഷണങ്ങൾ

ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കൻ, ചിപ്സ് എന്നിവയിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം കൂടാനും കാരണമാകുന്നു.

Read more Photos on
click me!

Recommended Stories