Skin Care : മഞ്ഞുകാലത്തെ 'സ്‌കിന്‍ കെയര്‍'; ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം

Web Desk   | others
Published : Dec 05, 2021, 11:22 PM IST

മഞ്ഞുകാലത്ത് നാം നേരിടാറുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനമാണ് ചര്‍മ്മപ്രശ്‌നങ്ങള്‍. ചര്‍മ്മം വരണ്ടുപോവുക, പാളികളായി അടരുക, ചൊറിച്ചില്‍, തിളക്കം മങ്ങുക, പരുക്കനാവുക തുടങ്ങി പല പ്രശ്‌നങ്ങളും തണുത്ത അന്തരീക്ഷം മൂലമുണ്ടാകാറുണ്ട്. പല സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളും ഇതിന് പരിഹാരമായി നാം ഉപയോഗിക്കാറുണ്ട്. ഇവയ്‌ക്കൊപ്പം തന്നെ ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതോടെ മഞ്ഞുകാലത്തെ സ്‌കിന്‍ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്.

PREV
15
Skin Care : മഞ്ഞുകാലത്തെ 'സ്‌കിന്‍ കെയര്‍'; ഭക്ഷണത്തിലും ചിലത് ശ്രദ്ധിക്കാം

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ശര്‍ക്കര. തണുപ്പുകാലത്ത് ശരീരത്തിനുള്ളില്‍ നിന്ന് തന്നെ ചൂട് ഉത്പാദിപ്പിക്കപ്പെടാന്‍ സഹായകമായ ഒന്ന് കൂടിയാണിത്. അതുവഴി ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാനും ഇത് സഹായിക്കുന്നു.

25

നെയ്യും ഇതുപോലെ തന്നെ ശരീരത്തിന് ചൂട് പകരാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ്. ഇതും തണുപ്പ് കാലത്തെ ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിച്ചേക്കാം.

35

പൊതുവില്‍ ചര്‍മ്മത്തിന് വളരെയധികം ഗുണപ്പെടുന്നൊരു 'ഫ്രൂട്ട്' ആണ് ഓറഞ്ച്. തണുപ്പ് കാലത്ത് ഇതിന്റെ പ്രയോജനം ഇരട്ടിയാകും.
 

45

ഇലക്കറികള്‍, പ്രത്യേകിച്ച് ചീരയെല്ലാം തണുപ്പ് കാലത്ത് കഴിക്കുന്നത് ചര്‍മ്മപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായകമാണ്. കാബേജ്, ബ്രൊക്കോളി എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. 

55

നമുക്ക് പലവിധത്തിലുള്ള ഗുണങ്ങളേകുന്ന തരം ഭക്ഷണമാണ് നട്ട്‌സ്. ഇതും മഞ്ഞുകാലത്തെ 'സ്‌കിന്‍' പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായകമാണ്. ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട്‌സ് എല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

click me!

Recommended Stories