കുടലിന്റെ ആരോഗ്യത്തിന് നിർബന്ധമായും കഴിക്കേണ്ട പോളിഫിനോൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

Published : Jun 13, 2026, 12:15 PM IST

വയറു വീർക്കൽ, എപ്പോഴും മടുപ്പ് തോന്നുക, ശരിയായ ഉറക്കം കിട്ടാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ നിങ്ങളുടെ കുടലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമായി എന്നാണ് ഇതിനർത്ഥം. പോളിഫിനോളുകൾ അടങ്ങിയ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.

PREV
15
പച്ചമഞ്ഞൾ

പച്ചമഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന പോളിഫിനോൾ ശരീരത്തിലെ വീക്കങ്ങൾക്കെതിരെ പോരാടാൻ സഹായിക്കുന്നു.

25
ബ്ലൂബെറി

പോളിഫിനോളുകൾ ഏറ്റവും ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണ് ബ്ലൂബെറി. ഇതിലെ ആന്തോസയാനിൻ എന്ന പോളിഫിനോൾ ശരീരത്തിലെ വീക്കം കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

35
കരിഞ്ചീരകം

കരിഞ്ചീരകത്തിൽ തൈമോക്വിനോൺ എന്ന ശക്തമായ പോളിഫിനോൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നു.

45
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ കുടലിന് ആവശ്യമായ പ്രീബയോട്ടിക് ഫൈബർ നൽകുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

55
വെളുത്തുള്ളി

ധാരാളം പോളിഫിനോളുകൾ അടങ്ങിയ ഒരു ഔഷധമാണ് വെളുത്തുള്ളി. ഇതിലെ ക്വെർസെറ്റിൻ എന്ന ഘടകം ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവ തടയാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories