ഈ ഭക്ഷണങ്ങൾ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും

First Published Jun 2, 2021, 9:34 PM IST

ഓര്‍മ്മക്കുറവ് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണ്. കുട്ടികളിൽ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ വിപണിയിൽ നിന്ന് കിട്ടുന്ന ലേഹ്യങ്ങളും മരുന്നുകളും നൽകാറുണ്ട്. ആരോ​ഗ്യകരമായ ഭക്ഷണക്രമീകരണത്തിലൂടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്. അതിനാൽ ഏതൊക്കെ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നറിയാം...
 

ബുദ്ധി വർദ്ധിപ്പിക്കാനും ചിന്താശേഷി വർധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് ഇലക്കറികൾ. ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളില്‍ വൈറ്റമിന്‍ കെ, ഫോളേറ്റ്, ബീറ്റ കരോട്ടിന്‍ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങള്‍ ധാരാളം അടങ്ങിയിരിക്കുന്നു.
undefined
ദൈനംദിന ഭക്ഷണത്തിൽ പാൽ ഉപയോഗിക്കുന്നത് കൊണ്ട് നിങ്ങളുടെ ബുദ്ധി ശക്തിയും ചിന്താ ശേഷിയും വർധിക്കും. ശരീരത്തിന് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ് പാൽ. പാലില്‍ നിന്ന് വിറ്റാമിന്‍ ബി, പ്രോട്ടീന്‍ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
undefined
ബുദ്ധി ശക്തി കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് മുട്ട. പലപ്പോഴും നമ്മളിൽ പലരും മുട്ട കഴിക്കുന്നവരായിരിക്കും. മുട്ടയിൽകാണപ്പെടുന്ന 'കോളിൻ' എന്ന പോഷണം മുട്ടയിൽ നിന്ന് ലഭിക്കും. മുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിനും ഏറെ സഹായിക്കും.
undefined
ധാന്യങ്ങൾ കഴിക്കുന്നത് ബുദ്ധി ശക്തിയ്ക്കും ചിന്താ ശേഷിവർദ്ധിക്കുന്നതിനുംസഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ധാന്യങ്ങളില്‍ വിറ്റാമിന്‍ ബി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ നാഡീവ്യവസ്ഥ വളര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു.
undefined
ഓർമ്മശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് ബെറിപ്പഴങ്ങൾ. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകള്‍ ഇതിൽ അടങ്ങിയിട്ടുണ്ട്.
undefined
click me!