ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ

First Published Aug 14, 2021, 7:27 PM IST

രക്തസമ്മർദ്ദം നിയന്ത്രിച്ചില്ലെങ്കിൽ അത് കൂടുതൽ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇതിന് നമ്മുടെ ഭക്ഷണക്രമവും ഒരു പ്രധാന ഘടകമാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

leaf

ഇരുമ്പിന്റെ മികച്ച ഉറവിടമാണ് പച്ച നിറത്തിലുള്ള ഇലക്കറികൾ. ദിവസവും പച്ച നിറത്തിലുള്ള ഇലക്കറികൾ കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

cumin

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീരകം നല്ലതാണ്.  സമ്മര്‍ദ്ദം ഉണ്ടാക്കുന്ന ഹോര്‍മോണുകളെ ഇല്ലാതാക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്.
 

banana

പൊട്ടാസ്യം കൂടുതലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും.  മധുരക്കിഴങ്ങ്, പാലക്ക്, പഴം എന്നിവ കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് നല്ലതാണ്. 
 

garlic

വെളുത്തുള്ളിയുടെ ഉപയോഗം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, ഹൃദയസംബന്ധമായ അസുഖമുള്ളവര്‍ക്കും നല്ലതാണ്.  മാത്രമല്ല, മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും, ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതിനും വെളുത്തുള്ളി നല്ലതാണ്.  

amla

നെല്ലിക്കയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ വിറ്റാമിന്‍ സി മറ്റ് പോഷകങ്ങളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നത്‌ നല്ലതാണ്.  
 

cucumber

വെള്ളരിക്ക കഴിക്കുന്നത് ശരീരം തണുപ്പിക്കാൻ മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായകമാണ്. വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്.

click me!