മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ

Published : Jan 21, 2026, 04:20 PM IST

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് മത്തങ്ങ വിത്ത്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ, വിറ്റാമിൻ, മിനറൽ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. 

PREV
15
ദഹന പ്രശ്നങ്ങൾ

മത്തങ്ങ വിത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ അളവിൽ കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. എന്നാൽ അമിതമാകുന്നത് വയറ് വേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകും.

25
ശരീരഭാരം കൂടുന്നു

മത്തങ്ങ വിത്തിൽ ധാരാളം കലോറിയും, കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകുന്നു.

35
അലർജി

മത്തങ്ങ വിത്ത് കഴിക്കുന്നത് ആരോഗ്യകരമാണെങ്കിലും ചിലർക്കിത് അലർജി ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ മത്തങ്ങ വിത്ത് കഴിക്കുമ്പോൾ ശ്രദ്ധിക്കണം.

45
ബ്ലഡ് പ്രഷർ കുറയ്ക്കുന്നു

മത്തങ്ങ വിത്ത് കഴിക്കുന്നത് ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ ബ്ലഡ് പ്രഷർ കുറവുള്ളവർ ഇത് കഴിക്കുന്നത് കൂടുതൽ കുറവ് വരാൻ കാരണമാകുന്നു.

55
കുട്ടികൾക്ക് ദോഷമാണ്

കുട്ടികൾക്ക് മത്തങ്ങ വിത്ത് കൊടുക്കുന്നത് ഒഴിവാക്കാം. കാരണം ഇത് ചെറുതും കട്ടിയുള്ളതുമായ വിത്താണ്. അതിനാൽ തന്നെ കുട്ടികൾക്ക് ഇത് ദഹിക്കുകയില്ല.

Read more Photos on
click me!

Recommended Stories