ശരീരഭാരം കൂട്ടാൻ പ്രോട്ടീൻ അടങ്ങിയ ഈ സീഡ്‌സ് കഴിക്കൂ

Published : Jan 16, 2026, 01:07 PM IST

ചിലർക്ക് ശരീരഭാരം കുറയ്ക്കാനാണ് ഇഷ്ടമെങ്കിൽ മറ്റുചിലർക്ക് മതിയായ ശരീരഭാരം ഇല്ലാത്തതാണ് പ്രശ്നം. ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ പ്രോട്ടീൻ അടങ്ങിയ സീഡ്‌സ് കഴിക്കൂ. 

PREV
15
സൂര്യകാന്തി വിത്ത്

രുചി മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും സൂര്യകാന്തി വിത്തിലുണ്ട്. ഇതിൽ ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ ഇ എന്നിവ ഉള്ളതുകൊണ്ട് തന്നെ ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

25
തണ്ണിമത്തൻ വിത്ത്

തണ്ണിമത്തൻ വിത്തിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ സഹായിക്കുന്നു.

35
ഫ്ലാക്സ് സീഡ്

ഇതിൽ ധാരാളം ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാനും ശരീരഭാരം കൂട്ടാനും സഹായിക്കുന്നു.

45
ചിയ സീഡ്

ചിയ സീഡ് കാഴ്ച്ചയിൽ ചെറുതാണെങ്കിലും ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങൾ ഇതിലുണ്ട്.

55
മത്തങ്ങാ വിത്ത്

ശരീരഭാരം കൂട്ടാൻ മത്തങ്ങ വിത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിൽ മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്.

Read more Photos on
click me!

Recommended Stories