ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ഇത് ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു

Published : Feb 17, 2026, 04:44 PM IST

ഉപ്പ് അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. എന്ത് ഭക്ഷണത്തിനും നമുക്ക് ഉപ്പ് ആവശ്യമാണ്. എന്നാൽ ഉപ്പിന്റെ അമിതമായ ഉപയോഗം പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു. ഉപ്പിന് പകരം ഭക്ഷണത്തിൽ ഇവ ചേർക്കൂ.

PREV
15
വെളുത്തുള്ളിയും ഇഞ്ചിയും

സവാള, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ ചേരുവകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ബ്ലഡ് പ്രഷർ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

25
ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും

മല്ലിയില, പുതിന, ബേസിൽ, കറിവേപ്പില, റോസ്മേരി തുടങ്ങിയ ഔഷധ സസ്യങ്ങൾ, കുരുമുളക്, മഞ്ഞൾ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ചേർക്കുന്നത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

35
അസിഡിക് ചേരുവകൾ

നാരങ്ങ നീര്, പുളി, വിനാഗിരി, പച്ച മാങ്ങ എന്നിവ ഭക്ഷണത്തിൽ ചേർക്കുന്നത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.

45
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ചേരുവകൾ

ഒലിവ് ഓയിൽ, മസ്റ്റാർഡ് ഓയിൽ, ഗ്രൗണ്ട്നട്ട് ഓയിൽ എന്നിവ ഉപയോഗിച്ച് പാചകം ചെയ്യാം. ഇത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

55
പാചകം ചെയ്യുന്ന രീതി

റോസ്റ്റിംഗ്, ഗ്രില്ലിങ്, സ്ലോ കുക്കിങ് തുടങ്ങിയ രീതികളിൽ പാചകം ചെയ്യുന്നത് ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാനും ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories