പീനട്ട് കഴിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

Published : Dec 31, 2025, 11:06 AM IST

തണുപ്പ് കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ സ്നാക്ക് ആണ് പീനട്ട്. രുചി മാത്രമല്ല പീനട്ടിൽ നിരവധി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ കലോറി കൂടുതലാണ്. കൃത്യമായ അളവിൽ കഴിച്ചില്ലെങ്കിൽ ശരീരഭാരം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

PREV
16
കൃത്യമായ അളവ് ഉണ്ടാകണം

ഒരു പിടി പീനട്ട് കൈയിൽ എടുക്കാം. ഇത് ഏകദേശം ഒരു ഔൺസ് അതായത് 28 ഗ്രാം ഉണ്ടാകും. പീനട്ട് ഈ അളവിൽ കഴിക്കുന്നതാണ് നല്ലത്.

26
ഉപ്പില്ലാത്തത് വാങ്ങാം

ഉപ്പ് ചേരാത്ത പീനട്ട് വാങ്ങാം. ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

36
ചേർത്ത് കഴിക്കാം

പഴങ്ങൾ, പച്ചക്കറികൾ എന്നിവയ്‌ക്കൊപ്പം പീനട്ട് ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് കൂടുതൽ പോഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു.

46
മധുരമുള്ളത് ഒഴിവാക്കാം

മധുരമുള്ള സ്നാക്ക്സ്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയ്‌ക്കൊപ്പം പീനട്ട് കഴിക്കുന്നത് ഒഴിവാക്കാം. ഇത് ആരോഗ്യത്തിന് നല്ലതല്ല.

56
വ്യായാമങ്ങൾ ചെയ്യുക

പീനട്ടിൽ കലോറി കൂടുതലാണ്. ഇത് ശരീരഭാരം കൂടാൻ കാരണമാകുന്നു. എന്നും വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

66
അലർജി പ്രശ്നങ്ങൾ

അലർജി ഉണ്ടാവാൻ സാധ്യതയുള്ള സ്നാക്കാണ് പീനട്ട്. അതിനാൽ തന്നെ അലർജി ഉള്ളവർ പീനട്ട് കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Read more Photos on
click me!

Recommended Stories