മധുരക്കിഴങ്ങിന്റെ ഈ എട്ട് ആരോ​ഗ്യ ​ഗുണങ്ങൾ അറിയാതെ പോകരുത് ‌

Published : Dec 30, 2025, 01:15 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ കിഴങ്ങ് വർ​ഗമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് കഴിക്കുന്നത് പലതരം ആരോഗ്യ പ്രശ്‌നങ്ങൾ തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

PREV
18
മധുരക്കിഴങ്ങിന്റെ ഈ എട്ട് ആരോ​ഗ്യ ​ഗുണങ്ങൾ അറിയാതെ പോകരുത് ‌

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ കിഴങ്ങ് വർ​ഗമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങ് കഴിക്കുന്നത് പലതരം ആരോഗ്യ പ്രശ്‌നങ്ങൾ തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. മധുരക്കിഴങ്ങിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വിറ്റാമിൻ ഇ വീക്കം കുറയ്ക്കാനും, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കും.

28
ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ മിതമായ അളവിൽ മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്.

മധുരക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിക്കും ആരോഗ്യകരമായ ചർമ്മത്തിനും പ്രധാനമായ ഒരു അവശ്യ പോഷകവും ആന്റിഓക്‌സിഡന്റുമാണ്. കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾ മധുരക്കിഴങ്ങ് കഴിക്കുന്നത് ഒഴിവാക്കാറാണ് പതിവ്. ഉയർന്ന ഗ്ലൈസമിക് സൂചികയുള്ള ഭക്ഷണമാണെങ്കിലും പ്രമേഹ രോഗികൾ ഇത് പൂർണമായി ഒഴിവാക്കേണ്ടതില്ലെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ മിതമായ അളവിൽ മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്.

38
മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്.

മധുരക്കിഴങ്ങിൽ വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, ശരീരത്തിൽ വിറ്റാമിൻ എ ആയി മാറുന്ന ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഒരുമിച്ച് കോശ നാശത്തെ തടയാൻ സഹായിക്കുന്നു. കൂടാതെ, ഇത് കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു.

48
മധുരക്കിഴങ്ങിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനനാളത്തിന് വ്യത്യസ്ത ഗുണങ്ങൾ നൽകുന്നു.

മധുരക്കിഴങ്ങിലും നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനനാളത്തിന് വ്യത്യസ്ത ഗുണങ്ങൾ നൽകുന്നു. ലയിക്കുന്ന നാരുകൾ കുടലിൽ വെള്ളം ആഗിരണം ചെയ്യുകയും ജെൽ പോലുള്ള ഒരു പദാർത്ഥമായി മാറുകയും ചെയ്യുന്നു. ഇത് മലബന്ധം തടയാൻ സഹായിക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

58
മധുരക്കിഴങ്ങിലെ നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു

മധുരക്കിഴങ്ങിലെ നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. മധുരക്കിഴങ്ങിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു, ഇവ രണ്ടും ഹൃദയാരോഗ്യത്തിന് പ്രധാനമാണ്.

68
മധുരക്കിഴങ്ങ് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഗുണം ചെയ്യും

നാരുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോൾ കുറക്കുകയും നല്ല കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിക്കാനും മധുരക്കിഴങ്ങ് സഹായിക്കും. മധുരക്കിഴങ്ങിലെ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നു.

78
പൊട്ടാസ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ് മധുരക്കിഴങ്ങ്.

പൊട്ടാസ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഇതുവഴി ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അനുബന്ധ രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു.

88
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മധുരക്കിഴങ്ങ്.

വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇത് കഴിക്കുന്നത് വളരെയധികം നല്ലതാണ്. അണുബാധ, അസുഖങ്ങൾ എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും മധുരക്കിഴങ്ങ് സഹായിക്കും.

Read more Photos on
click me!

Recommended Stories