കൊളസ്റ്ററോൾ നിയന്ത്രിക്കാൻ ഭക്ഷണക്രമീകരണത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ

Published : Dec 25, 2025, 11:11 PM IST

കൊളസ്റ്ററോൾ നിയന്ത്രണത്തെക്കുറിച്ച് പറയുമ്പോൾ തന്നെ ആദ്യം നമ്മുടെ ശ്രദ്ധ പോകുന്നത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ഇല്ലാതാക്കുക എന്നതാണ്. എന്നാൽ കൊഴുപ്പ് ഇല്ലാതാകുന്നതുകൊണ്ട് മാത്രം കാര്യമല്ല. ഇക്കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

PREV
16
ദഹനം മെച്ചപ്പെടുത്തണം

ആരോഗ്യമുള്ള കുടൽ ഉണ്ടെങ്കിൽ മാത്രമേ കൊളസ്റ്ററോൾ നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും കൊളസ്റ്ററോൾ ഇല്ലാതാക്കുകയും ചെയ്യുന്നു.

26
ഗ്ലൈസമിക് ഇൻഡക്സ് കുറവുള്ള ഭക്ഷണങ്ങൾ

ഗ്ലൈസമിക് ഇൻഡക്സ് കുറവുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനേയും കൊളസ്റ്ററോളിനെയും നിയന്ത്രിക്കുന്നു.

36
ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കുകയും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

46
ലഘുഭക്ഷണം കഴിക്കാം

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ലഘുഭക്ഷണങ്ങൾ കഴിക്കാം. ഇത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കാനും സഹായിക്കുന്നു.

56
മത്സ്യവും മാംസവും കഴിക്കുന്നത്

മത്സ്യവും മാംസവും കഴിക്കുന്നത് കുറയ്ക്കാം. പകരം പച്ചക്കറികൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ചീത്ത കൊളസ്റ്ററോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

66
ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ

ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചീത്ത കൊളസ്റ്ററോൾ ഇല്ലാതാക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories