അമിത വണ്ണം കുറയ്ക്കാന്‍ പ്രാതലിന് ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ

Published : Oct 16, 2025, 07:10 PM IST

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് വിശപ്പ് കൂടാനും വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജമില്ലാതാകാനും കാരണമാകും. അത്തരത്തില്‍ അമിത വണ്ണം കുറയ്ക്കാന്‍ പ്രാതലിന് ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

PREV
17
അമിത വണ്ണം കുറയ്ക്കാന്‍ പ്രാതലിന് ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ

അമിത വണ്ണം കുറയ്ക്കാന്‍ പ്രാതലിന് ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

27
ഓട്സ്

നാരുകളാല്‍ സമ്പന്നമാണ് ഓട്‌സ്. ഇത് വിശപ്പിനെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാതലിന് ഓട്സ് കഴിക്കുന്നത് നല്ലതാണ്.

37
വേവിച്ച മുട്ട

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട പ്രാതലിന് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വ്യായാമം ചെയ്യാനുള്ള ഊര്‍ജം ലഭിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

47
ഗ്രീക്ക് യോഗര്‍ട്ട്

ഗ്രീക്ക് യോഗര്‍ട്ടില്‍ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് വേണ്ട ഊര്‍ജത്തിനും വിശപ്പ് കുറയ്ക്കാനും സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാതിന് ഗ്രീക്ക് യോഗര്‍ട്ട് കഴിക്കാം.

57
ബ്ലൂബെറി

കലോറി കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ ബ്ലൂബെറി കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

67
ചിയ വിത്ത് പുഡ്ഡിംഗ്

ചിയ വിത്തുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാനും ഊർജ്ജം ലഭിക്കാനും സഹായിക്കും.

77
ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ പ്രാതലിന് കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Read more Photos on
click me!

Recommended Stories