കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

Published : Dec 05, 2025, 03:02 PM IST

കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. ഇതിനായി വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

PREV
17
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

കുട്ടികളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

27
മുട്ട

കോളിന്‍ അടങ്ങിയ മുട്ട കഴിക്കുന്നത് കുട്ടികളില്‍ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

37
ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ കുട്ടികളുടെ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

47
വാള്‍നട്സ്

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്‍റിഓക്സിഡന്‍റുകളും, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ വാള്‍നട്സ് കുട്ടികള്‍ കഴിക്കുന്നതും ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കും.

57
ചീര

വിറ്റാമിന്‍ കെ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

67
മത്തങ്ങാ വിത്തുകള്‍

സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

77
ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Read more Photos on
click me!

Recommended Stories