നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണക്രമം അത്യാവശ്യമാണ്. കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണത്തിന് വലിയ പങ്കുണ്ട്. കുട്ടികളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യം നിലനിർത്താനും ഈ ഭക്ഷണങ്ങൾ കൊടുക്കൂ.
കുട്ടികളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ക്യാരറ്റും മധുരക്കിഴങ്ങും നൽകാം. ഇതിൽ വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
26
ഓറഞ്ച്
വിറ്റാമിൻ സി ഒരു ആന്റിഓക്‌സിഡന്റാണ്. ഇത് കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. അതിനാൽ നല്ല കാഴ്ച നിലനിർത്താൻ ഓറഞ്ച് പോലുള്ള വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
36
മുട്ട
മുട്ടയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കുട്ടികൾക്ക് ദിവസവും മുട്ട നൽകാൻ ശ്രദ്ധിക്കാം.
ചീര, കെയ്ൽ, കോളിഫ്ലവർ പോലുള്ള ഇലക്കറികളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കുട്ടികളിലെ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
56
തക്കാളി
തക്കാളിയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ഒരു ആന്റിഓക്‌സിഡന്റാണ്. കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. അതിനാൽ കുട്ടികൾക്ക് ദിവസവും തക്കാളി നൽകണം.
66
ബദാം
കണ്ണുകൾക്ക് നല്ല കാഴ്ച ശക്തി ലഭിക്കാൻ ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കണ്ണുകൾക്ക് ദോഷം വരുത്തുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കാൻ ഇത് നല്ലതാണ്.