അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയാണ് കറിവേപ്പിലയും മല്ലിയിലയും. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും ഇവയിൽ ഏതിനാണ് ഏറ്റവും കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതെന്ന് അറിയേണ്ടതുണ്ട്.
കറിവേപ്പിലയിലും മല്ലിയിലയിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുകയും കുടലിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
58
മല്ലിയിലയുടെ ഗുണങ്ങൾ
ചീത്ത കൊളസ്റ്ററോൾ ഇല്ലാതാക്കാനും നല്ല കൊളസ്റ്ററോളിന്റെ അളവ് കൂട്ടാനും, നല്ല ദഹനം ലഭിക്കാനുമെല്ലാം മല്ലിയില കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
68
കറിവേപ്പിലയുടെ ഗുണങ്ങൾ
പ്രമേഹത്തെ തടയാനും കരളിന്റെ ആരോഗ്യം, തലമുടി, ചർമ്മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും കറിവേപ്പില കഴിക്കുന്നത് നല്ലതാണ്.
78
ഉപയോഗിക്കുന്ന രീതി
കറിവേപ്പില എപ്പോഴും എണ്ണയിലിട്ട് വറുത്തും പാകം ചെയ്യുന്ന സമയത്ത് ഭക്ഷണത്തിൽ ചേർക്കുകയുമാണ് ചെയ്യാറുള്ളത്. ഇത് കൂടുതൽ പോഷക ഗുണങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. എന്നാൽ മല്ലിയില പലപ്പോഴും ഗാർണിഷ് ചെയ്യാനും ചട്ണിയിലൊക്കെ ചേർക്കാനുമാണ് ഉപയോഗിക്കാറുള്ളത്.
88
കൂടുതൽ ഗുണങ്ങൾ ഉള്ളത്
കറിവേപ്പിലയിലും മല്ലിയിലയിലും ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഗുണങ്ങൾ ഉള്ളത് കറിവേപ്പിലയ്ക്ക് തന്നെയാണ്. കാരണം ചൂടിൽ പാകം ചെയ്തെടുക്കുമ്പോഴും ഇതിന്റെ ഗുണങ്ങൾ നഷ്ടപ്പെടുകയില്ല.