സ്ത്രീകളുടെ ഹോർമോൺ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന 6 ഭക്ഷണങ്ങൾ

Published : May 17, 2026, 03:25 PM IST

ഹോർമോൺ സന്തുലിതമല്ലാത്ത സാഹചര്യങ്ങളിൽ പലതരം ആരോഗ്യ പ്രശ്നങ്ങളാണ് സ്ത്രീകൾ നേരിടേണ്ടതായി വരുന്നത്. പ്രത്യേകിച്ചും ആർത്തവ സമയങ്ങളിൽ സ്ത്രീകളിൽ ഇത് കൂടുതലായി കാണുന്നു. സ്ത്രീകളുടെ ഹോർമോൺ സന്തുലിതമാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

PREV
16
ഫ്ലാക്സ് സീഡ്

ഫ്ലാക്സ് സീഡുകൾ കാഴ്ച്ചയിൽ വളരെ ചെറുതാണ്. എന്നാൽ ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഹോർമോൺ സന്തുലിതമാക്കാൻ സ്ത്രീകൾ ഇത് ദിവസവും കഴിക്കുന്നത് ഗുണകരമാണ്.

26
ഇലക്കറികൾ

ഇലക്കറികളിൽ ധാരാളം മഗ്നീഷ്യം, ഫോളറ്റ്, അയൺ, ആന്റിഓക്‌സിഡന്റുകൾ, ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ടതാണിത്.

36
നട്സ്, സീഡ്‌സ്

നട്സിലും സീഡ്‌സിലും ആരോഗ്യകരമായ ധാരാളം കൊഴുപ്പും, മിനറലുകളും, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണുകളെ സന്തുലിതപ്പെടുത്താൻ സഹായിക്കും.

46
തൈര്

തൈരിൽ ആരോഗ്യകരമായ പ്രോബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണുകളെ സന്തുലിതപ്പെടുത്താൻ സഹായിക്കും.

56
പയർവർഗ്ഗങ്ങൾ

ദിവസവും പയർവർഗ്ഗങ്ങൾ കഴിക്കുന്നതും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇതിൽ ധാരാളം പ്രോട്ടീൻ, ഫൈബർ, അയൺ എന്നിവ അടങ്ങിയിട്ടുണ്ട്.

66
ഫൈബർ അടങ്ങിയ പഴങ്ങൾ

പേരയ്ക്ക, ആപ്പിൾ, പിയർ, ഓറഞ്ച് തുടങ്ങിയ ഫൈബർ അടങ്ങിയ പഴങ്ങൾ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ടതാണ്. കൂടാതെ ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും, വിറ്റാമിനും അടങ്ങിയിട്ടുണ്ട്.

Read more Photos on
click me!

Recommended Stories