Asianet News MalayalamAsianet News Malayalam

World Food Safety Day 2023 : 'ഭക്ഷണ നിലവാരം ജീവൻ കാക്കും' ; ജൂണ്‍ 7, ലോക ഭക്ഷ്യ സുരക്ഷാ ദിനം

ഭക്ഷ്യ സുരക്ഷ ഒരു നിർണായക ആഗോള പ്രശ്നമാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം പ്രതിദിനം ശരാശരി 1,60,000 ആളുകൾ രോഗികളാകുന്നുവെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.അത് കൂടാതെ, 5 വയസ്സിന് താഴെയുള്ള 340 കുട്ടികൾ ഭക്ഷ്യജന്യ രോഗങ്ങളാൽ പ്രതിദിനം മരിക്കുന്നു. 
 

world food safety day 2023 theme history and significance rse
Author
First Published Jun 6, 2023, 8:35 PM IST

ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനം (World Food Safety Day). ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചു. ഭക്ഷ്യസുരക്ഷയുടെ ആവശ്യകതയെക്കുറിച്ച് അവബോധം നൽകുന്നതിനും ഭക്ഷ്യജന്യ രോഗങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്.

വിശപ്പിന്റെയും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ദയനീയമുഖം ലോകത്തിനുമുന്നിൽ കൊണ്ടുവരുക, ഭക്ഷ്യപ്രതിസന്ധിക്കും വിശപ്പിനുമെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, അന്തർദേശീയതലത്തിൽ കാർഷിക വളർച്ചയ്ക്ക് പ്രാധാന്യവും പ്രോത്സാഹനവും നൽകുക എന്നിവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ. 

ഭക്ഷ്യ സുരക്ഷ ഒരു നിർണായക ആഗോള പ്രശ്നമാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലം പ്രതിദിനം ശരാശരി 1,60,000 ആളുകൾ രോഗികളാകുന്നുവെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.അത് കൂടാതെ, 5 വയസ്സിന് താഴെയുള്ള 340 കുട്ടികൾ ഭക്ഷ്യജന്യ രോഗങ്ങളാൽ പ്രതിദിനം മരിക്കുന്നു. 

വൈറസുകൾ, രാസവസ്തുക്കൾ അല്ലെങ്കിൽ ബാക്ടീരിയകൾ എന്നിവയാൽ മലിനമായ സുരക്ഷിതമല്ലാത്ത ഭക്ഷണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പകർച്ചവ്യാധികൾക്കും ഇടയാക്കും. ഇത് തടയാനുള്ള മാർഗം മതിയായ ശുചിത്വം, കൈകാര്യം ചെയ്യൽ, സംഭരണം, സംസ്കരണ രീതികൾ എന്നിവയാണ്.

ഭക്ഷണ നിലവാരങ്ങൾ ജീവൻ രക്ഷിക്കുന്നു എന്നതാണ് 2023 ലെ ലോക ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്ര‌മേയം എന്നത്. ഭക്ഷണ മാനദണ്ഡങ്ങളുടെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ഭക്ഷ്യജന്യരോഗങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. 

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഓരോ വർഷവും ഏകദേശം 600 മില്യൺ ഭക്ഷണവുമായി ബന്ധപ്പെട്ട രോഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്ന് ഉണ്ടാകുന്ന രോഗങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലരായ ആളുകളെയും കുട്ടികളെയും സ്ത്രീകളെയും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ബാധിക്കുന്നുണ്ട്. ഉപഭോക്താക്കൾ, നിർമ്മാതാക്കൾ, വ്യാപാരികൾ, നിയന്ത്രണ ഏജൻസികൾ എന്നിവയുൾപ്പെടെ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ എല്ലാവർക്കും പങ്കുണ്ട്. 

Read more ഈ അഞ്ച് പോഷകങ്ങൾ 'ഡാർക്ക് സർക്കിൾസ്' അകറ്റുന്നതിന് സഹായിക്കും

 

Latest Videos
Follow Us:
Download App:
  • android
  • ios