ഹൃദയത്തെ കാക്കും ഈ പഴങ്ങള്‍...

Published : Sep 13, 2020, 11:27 AM IST

ആരോഗ്യകരമല്ലാത്ത ആഹാര ശീലങ്ങളും വ്യായാമത്തിന്റെ അഭാവവും കൊളസ്ട്രോള്‍ കൂട്ടുകയും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുകയും ചെയ്യും. നല്ല ഭക്ഷണശീലവും ശരിയായ വ്യായാമവും ശീലമാക്കിയാൽ ഒരു പരിധിവരെ നമ്മുക്ക് ഹൃദയത്തെ സംരക്ഷിക്കാം. ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കാൻ ഈ പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

PREV
15
ഹൃദയത്തെ കാക്കും ഈ പഴങ്ങള്‍...

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നു പറയുന്നത് വെറുതേയല്ല. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് ആപ്പിള്‍. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ കാക്കുന്ന വിറ്റാമിൻ എ,  ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറൽസും ഇവയില്‍ അടങ്ങിയിരിക്കുന്നു. 

25

സ്ട്രോബറിയാണ് ഈ പട്ടികയിലെ രണ്ടാമന്‍. ഹൃദയത്തിന്‍റെ ആകൃതിയിലുളള  സ്ട്രോബറിക്ക് ഹൃദയത്തെ സംരക്ഷിക്കാനും കഴിയും. കൊളസ്ട്രോളില്‍ നിന്നും രക്ഷ നേടാനും ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

35

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. കൊളസ്ട്രോൾ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ സംരക്ഷിക്കും. 

45

ആന്‍റിഓക്സിഡന്‍റുകളും വിറ്റാമിന്‍ 'ബി'യും 'ഇ'യും ധാരാളം അടങ്ങിയ പൈനാപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. 
 
55

ധാരാളം ആന്‍റിഓക്സിഡന്‍റ്സും വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 
click me!

Recommended Stories