രാത്രിയിൽ കഴിക്കാൻ പാടില്ലാത്ത ഏഴ് പഴങ്ങൾ

Published : Mar 11, 2026, 03:36 PM IST

പഴങ്ങൾ ആരോഗ്യത്തിന് ഏറെ നല്ലതാണ്. എന്നാല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് ചില പഴങ്ങള്‍ കഴിക്കുന്നത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. അത്തരത്തില്‍ രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെ പരിചയപ്പെടാം.

PREV
18
രാത്രിയിൽ കഴിക്കാൻ പാടില്ലാത്ത ഏഴ് പഴങ്ങൾ

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കാൻ പാടില്ലാത്ത ചില പഴങ്ങളെ പരിചയപ്പെടാം.

28
സിട്രിസ് പഴങ്ങള്‍

ഓറഞ്ച് പോലെയുള്ള സിട്രിസ് പഴങ്ങള്‍ രാത്രി കഴിക്കുന്നത് നെഞ്ചെരിച്ചിലും അസിഡിറ്റി പ്രശ്നങ്ങളും ഉണ്ടാക്കാം.

38
വാഴപ്പഴം

രാത്രി വാഴപ്പഴം കഴിക്കുന്നത് ഗ്യാസ് പോലെയുള്ള ദഹന പ്രശ്നങ്ങള്‍ക്കും ബ്ലഡ് ഷുഗര്‍ കൂടാനും കാരണമാകും.

48
മുന്തിരി

മുന്തിരിയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. രാത്രിയിൽ ഇത് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ കാരണമാകും.

58
പൈനാപ്പിള്‍

പൈനാപ്പിളിലും ആസിഡ് സാന്നിധ്യം ഉള്ളതിനാല്‍ ഇവയും രാത്രി കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചിലും അസിഡിറ്റിയും ഉണ്ടാക്കാം.

68
പപ്പായ

രാത്രി പപ്പായ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത്തരക്കാര്‍ രാത്രി പപ്പായ കഴിക്കുന്നത് ഒഴിവാക്കുക.

78
മാമ്പഴം

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് മാമ്പഴം കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകാം.

88
പേരയ്ക്ക

ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്കയും രാത്രി കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.

Read more Photos on
click me!

Recommended Stories