വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ

Published : Mar 09, 2026, 04:59 PM IST

രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കേണ്ടതുണ്ട്. വിറ്റാമിൻ സി കൂടുതലുള്ള ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

PREV
16
ഓറഞ്ച്

ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴവർഗ്ഗമാണ് ഓറഞ്ച്. ദിവസവും ഓറഞ്ച് കഴിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ സിയുടെ അളവ് കൂട്ടാൻ സഹായിക്കും.

26
ആപ്പിൾ

ആപ്പിളിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിൾ കഴിക്കുന്നത് ശീലമാക്കൂ.

36
കിവി

കിവി പഴത്തിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

46
പേരയ്ക്ക

പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

56
സ്ട്രോബെറി

സ്ട്രോബെറിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരത്തിൽ വിറ്റാമിൻ സിയുടെ അളവ് കൂട്ടാൻ സഹായിക്കുന്നു.

66
പപ്പായ

പപ്പായയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസടിച്ചും അല്ലാതെയും കഴിക്കാവുന്നതാണ്.

Read more Photos on
click me!

Recommended Stories