തലമുടി തഴച്ച് വളരാനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Jan 19, 2026, 04:38 PM IST

തലമുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. പോഷകങ്ങളുടെ കുറവ് മൂലവും തലമുടിയുടെ ആരോഗ്യം മോശമാകാം. തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

PREV
18
തലമുടി തഴച്ച് വളരാനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

തലമുടി നന്നായി വളരാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

28
മുട്ട

മുട്ടയില്‍ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.

38
ഇലക്കറികള്‍

അയേണ്‍ ധാരാളം അടങ്ങിയ ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

48
മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

58
മധുരക്കിഴങ്ങ്

ബയോട്ടിന്‍ അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

68
ക്യാരറ്റ്

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും മുടി വളരാന്‍ സഹായിക്കും.

78
അവക്കാഡോ

അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും മുടി വളരാന്‍ ഗുണം ചെയ്യും.

88
നട്സും സീഡുകളും

ബദാം, വാള്‍നട്സ്, സൂര്യകാന്തി വിത്തുകള്‍, ഫ്ലക്സ് സീഡുകള്‍ തുടങ്ങിയവയിലൊക്കെ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

Read more Photos on
click me!

Recommended Stories