ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പൊട്ടാസ്യം അടങ്ങിയ ഈ പച്ചക്കറികൾ കഴിക്കൂ

Published : Jan 18, 2026, 06:32 PM IST

ഹൃദയാരോഗ്യം, നാഡികളുടെ പ്രവർത്തനം, പേശികളുടെ ചലനം എന്നിവയെ പിന്തുണയ്ക്കാൻ പൊട്ടാസ്യം ആവശ്യമായ മിനറലാണ്. പൊട്ടാസ്യം അടങ്ങിയ ഈ പച്ചക്കറികൾ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

PREV
15
ഗ്രീൻ പീസ്

ഗ്രീൻ പീസിൽ ധാരാളം പൊട്ടാസ്യവും, പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ പ്രവർത്തനം, ദഹനം എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

25
മധുരച്ചോളം

ഇതിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും വിറ്റാമിൻ ബിയും അടങ്ങിയിട്ടുണ്ട്. ഇത് നാഡീപ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

35
ചീര

ചീരയിൽ ധാരാളം പൊട്ടാസ്യം, അയൺ, കാൽസ്യം, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യവും ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

45
വെണ്ട

ഫൈബർ, വിറ്റാമിൻ സി എന്നിവ വെണ്ടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

55
ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ ധാരാളം പൊട്ടാസ്യം, വിറ്റാമിൻ സി, ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

Read more Photos on
click me!

Recommended Stories