വിറ്റാമിനുകളും ധാതുക്കളും ഫൈബറുമൊക്കെ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ടാണ് 'ഫിഗ്സ്' അഥവാ അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബർ, കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്.
വെറും വയറ്റിൽ അത്തിപ്പഴം കുതിർത്ത വെള്ളം; ഗുണങ്ങളറിഞ്ഞാൽ ദിവസവും ശീലമാക്കും!
അത്തിപ്പഴം കുതിര്‍ത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
27
ദഹനം എളുപ്പമാക്കാൻ
ദിവസവും രാവിലെ അത്തിപ്പഴം കുതിർത്ത വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും.
37
ഷുഗർ ലെവൽ നിയന്ത്രിക്കാൻ
അത്തിപ്പഴം കുതിർത്ത വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കും.
47
അമിതവണ്ണം കുറയ്ക്കാൻ
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അത്തിപ്പഴം കുതിർത്ത വെള്ളം വളരെ നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുമ്പോൾ വയറ് നിറഞ്ഞതായി തോന്നും, വിശപ്പ് കുറയും. അതോടെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സാധിക്കും.
57
രോഗപ്രതിരോധശേഷിക്ക്
അത്തിപ്പഴത്തിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും അതുവഴിയുണ്ടാകുന്ന കോശങ്ങളുടെ നാശം തടയുകയും ചെയ്യും. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.
67
ബിപി നിയന്ത്രിക്കും
അത്തിപ്പഴത്തിലെ ആന്റിഓക്‌സിഡന്റുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കൊണ്ട് ബുദ്ധിമുട്ടുന്നവർ രാവിലെ വെറും വയറ്റിൽ അത്തിപ്പഴം കുതിർത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
77
ചർമ്മത്തിന്‍റെ ആരോഗ്യത്തിന്
ദിവസവും അത്തിപ്പഴം കുതിർത്ത വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഈ വെള്ളം മുഖത്ത് പുരട്ടുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.