കടൽ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പലതരത്തിലും വ്യത്യസ്തമായ രുചിയിലും മത്സ്യങ്ങൾ ലഭ്യമാണ്. എന്നാൽ ശരിയായ രീതിയിൽ ഇവ പാകം ചെയ്തെടുക്കേണ്ടതുണ്ട്. കൊഞ്ച് തയ്യാറാക്കാക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
ഇറച്ചിപോലെ കൊഞ്ച് കൂടുതൽ നേരം വേവിക്കേണ്ടതില്ല. അധിക സമയം കൊഞ്ച് ചൂടാകുമ്പോൾ അതിൽ നിന്നും ഈർപ്പം പുറത്തുവരാൻ തുടങ്ങും. ചെറിയ സൈസിലുള്ള കൊഞ്ച് 2-3 മിനിറ്റ് മതി പാകമായി കിട്ടാൻ.
24
ഫ്രിഡ്ജിൽ നിന്നും എടുക്കുമ്പോൾ ശ്രദ്ധിക്കാം
കൊഞ്ച് ഫ്രിഡ്ജിൽ നിന്നും എടുക്കുമ്പോൾ ശ്രദ്ധിക്കണം. കൊഞ്ച് തണുപ്പോടെ പാനിൽ പാകം ചെയ്യാൻ വെയ്ക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ കൊഞ്ച് ശരിയായ രീതിയിൽ പാകമായി കിട്ടുകയില്ല. അതിനാൽ ഫ്രിഡ്ജിൽ നിന്നുമെടുത്ത് തണുപ്പ് ആറാൻ വെയ്‌ക്കേണ്ടതുണ്ട്.
34
ഒരുമിച്ച് പാകം ചെയ്യുമ്പോൾ ശ്രദ്ധിക്കാം
പാൻ നിറയെ വെച്ച് വേവിക്കുന്ന രീതി ഒഴിവാക്കണം. ഇത് ഈർപ്പത്തെ പുറന്തള്ളുന്നത് കൂടാനും ശരിയായ രീതിയിൽ കൊഞ്ച് പാകമാവാതിരിക്കാനും കാരണമാകുന്നു. പാനിൽ ആവശ്യമായ സ്‌പേസ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ഉപ്പ് ശരിക്കും പിടിക്കുന്നതിന് വേണ്ടി പാകം ചെയ്യാൻ വെയ്ക്കുന്ന സമയത്ത് തന്നെ ഇത് ഇടുന്നവരുണ്ട്. എന്നാൽ ഉപ്പ് നേരത്തെ ഇടുന്നത് കൊഞ്ചിൽ ഈർപ്പം ഇറങ്ങാനും സ്വാദ് നഷ്ടപ്പെടാനും കാരണമാകും. നന്നായി പകമായതിന് ശേഷം ഉപ്പ് ഇടുന്നതാണ് നല്ലത്.