പോഷകഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. വിറ്റാമിനുകൾ, ഫോളേറ്റ്, ഫോസ്ഫറസ്, സെലിനിയം, കാൽസ്യം, സിങ്ക്, പ്രോട്ടീൻ എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
വിളർച്ച പോലുള്ള അസുഖങ്ങൾ വരുന്നത് തടയുന്നതിനായി ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് ഗുണകരമാകും. അയൺ, പ്രോട്ടീൻ എന്നിവ ധാരാളമായി മുട്ടയിൽ അടങ്ങിയിട്ടുമുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനും ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനും.
25
egg
രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് പ്രയോജനം ചെയ്യുന്നതാണ് . തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നതിലൂടെ അത് വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വർദ്ധിക്കുന്നതാണ്.
35
cholesterol
ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഗുണങ്ങൾ നൽകുന്ന മുട്ട മുടിയുടെ വളർച്ചക്ക് സഹായകരമാണ്. മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
45
egg
നല്ല കൊളസ്ട്രോൾ ഹൃദ്രോഗം, പക്ഷാഘാതം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
55
eyes
മുട്ടയുടെ മഞ്ഞയിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട. ഇത് സഹായകരമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് തിമിരം, കണ്ണിലെ ക്ഷയം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എയും മുട്ടയിൽ കൂടുതലാണ്, ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.