ദിവസവും ഒരു പിടി വാൾനട്ട് കഴിക്കൂ; ​ഗുണം ഇതാണ്

First Published Aug 17, 2021, 11:02 PM IST

വാൾനട്ടിനെ നിസാരമായി കാണേണ്ട. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഓര്‍മ ശക്തി കൂട്ടാനുമെല്ലാം വാള്‍നട്ട് മികച്ചതാണ്. 
 

walnut

മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും ഹൃദ്രോ​ഗങ്ങൾ അകറ്റാനും സഹായകമാണ്.

walnut

തലേദിവസം വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ വാള്‍നട്ട് കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതാണ്. ഇതിനായി നാല് വാള്‍നട്ട് വെള്ളത്തില്‍ കുതിര്‍ക്കാൻ ഇട്ട് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റില്‍ കഴിക്കുക. 

diabetes

പ്രമേഹമുള്ളവർ നിർബന്ധമായും ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്ന് ഗവേഷകർ പറയുന്നു. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു. 
 

cancer

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വാള്‍നട്ട് ദിവസവും കഴിക്കുന്നത്‌ കാന്‍സര്‍ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

weight loss

മാത്രമല്ല വണ്ണം കുറയ്ക്കാന്‍, എല്ലുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാന്‍, മുടി വളര്‍ച്ചയ്ക്ക് എല്ലാം നട്സുകളിൽ ഏറ്റവും മികച്ചതാണ് വാൾനട്ട്.

click me!