അറിയാം എള്ള് കഴിച്ചാലുള്ള ​ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

First Published Oct 12, 2021, 10:39 PM IST

പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് എള്ള്. എള്ളില്‍ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും എള്ള് ഉത്തമമാണ്. 

sesame

പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, മാംഗനീസ്, സിങ്ക് സെലീനിയം, ചെമ്പ് എന്നിങ്ങനെയുള്ള ധാതുക്കള്‍ ധാരാളമായി എള്ളിലുണ്ട്. 
 

bone

കാത്സ്യവും മഗ്നീഷ്യവും സമ്പുഷ്ടമായുള്ള എള്ളില്‍ അടങ്ങിയിരിക്കുന്ന മറ്റ് ഒട്ടനവധി പോഷക ഘടകങ്ങള്‍ എള്ളിനെ കരുത്തുറ്റതാക്കുകയും ഓസ്ടിയോപൊറോസിസ്(എല്ലുകളുടെ തേയ്മാനം) ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

sesame

എള്ളുകളിലടങ്ങിയിരിക്കുന്ന സിങ്ക് ചുവന്ന രക്ത കോശങ്ങളുടെ ഉല്‍പ്പാദനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. 
എള്ളില്‍ അടങ്ങിയിരിക്കുന്ന ചെമ്പിന്‍റെ അംശത്തിന് എരിച്ചില്‍ കുറയ്ക്കാനുള്ള കഴിവുകളുണ്ട്. അതിനാല്‍ വാത സംബന്ധമായ വേദനയും സന്ധികളിലെ വീക്കവുമെല്ലാം കുറയ്ക്കാന്‍ അത് സഹായിക്കും. 
 

brain

ബുദ്ധി വികാസത്തിന് എള്ള് കഴിക്കുന്നത് ​ഗുണം ചെയ്യും. കുട്ടികള്‍ക്ക് എള്ള് ഭക്ഷണവിഭവങ്ങളില്‍ ചേര്‍ത്ത് നൽകുന്നത് നല്ലതാണ്. ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും. 
 

hair

എള്ള് മുടിയ്ക്ക് മിനുസവും കറുപ്പും നല്‍കും. തൊണ്ടവേദന വായയുടെയും തൊണ്ടയുടെയും രോഗങ്ങള്‍ക്ക് എള്ള് പ്രതിവിധിയാണ്.
 

click me!