
കുതിർത്ത വാൾനട്ട് പോഷകസമൃദ്ധവും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഒരു ലഘുഭക്ഷണമാണ്. വാൾനട്ട് 4–8 മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം കഴിക്കാവുന്നതാണ്. കുതിര്‍ത്ത വാൾനട്ട് കഴിക്കുന്നത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് വളരെ ഫലപ്രദമായ ഒരു മാർഗമാണ്. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ ഹോര്‍മോണ്‍ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു.
ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും മറ്റ് നിരവധി അവശ്യ പോഷകങ്ങളുടെയും ഉറവിടമാണ് വാൾനട്ട്. പ്രോട്ടീൻ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങി നിരവധി വിറ്റാമിനുകളും ധാതുക്കളും വാൾനട്ടിൽ അടങ്ങിയിരിക്കുന്നു.
വാൾനട്ട് കുതിർക്കുന്നത് ദഹനവും കുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു. വാൾനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓർമ്മശക്തി, ശ്രദ്ധ, വൈജ്ഞാനിക പ്രവർത്തനം എന്നിവ വർദ്ധിപ്പിക്കുന്നു.
വാൾനട്ടിലെ ആന്റിഓക്‌സിഡന്റുകളും ആരോഗ്യകരമായ കൊഴുപ്പുകളും കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുള്ളതിനാൽ അമിത വിശപ്പ് തടയുക ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകളും ബയോട്ടിനും കൊണ്ട് സമ്പുഷ്ടമായ വാൾനട്ട് ആരോഗ്യകരമായ ചർമ്മത്തെയും മുടി വളർച്ചയ്ക്കും സഹായിക്കും.
വാൾനട്ട് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനത്തിനും വികാസത്തിനും ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡുകൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. വാൾനട്ട് കഴിക്കുന്നത് മെമ്മറിയും വൈജ്ഞാനിക പ്രവർത്തനവും മെച്ചപ്പെടുത്താനും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വാൾനട്ടിൽ ഉയർന്ന തോതിലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. അവയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. വാൾനട്ട് പതിവായി കഴിക്കുന്നത് അണുബാധകളുടെയും അസുഖങ്ങളുടെയും സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്താനും സഹായിക്കും.