ക്ഷീണം അകറ്റാനും സമ്മർദ്ദം കുറയ്ക്കാനും മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ

Published : Mar 16, 2026, 10:07 AM IST

രാത്രി നല്ല ഉറക്കം ലഭിച്ചില്ലെങ്കിലും അമിതമായ സമ്മർദ്ദം ഉണ്ടാകുമ്പോഴുമൊക്കെയും നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ നന്നായി ഉറങ്ങിയാലും ക്ഷീണം മാറുകയില്ല. വിട്ടുമാറാത്ത ക്ഷീണം അകറ്റാൻ മഗ്നീഷ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

PREV
15
മത്തങ്ങ വിത്ത്

മത്തങ്ങ വിത്തിൽ മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും.

25
ചീര

ഇലക്കറികളിൽ ധാരാളം മഗ്നീഷ്യവും അയണും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും.

35
അവോക്കാഡോ

അവോക്കാഡോയിൽ മഗ്നീഷ്യം, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഊർജ്ജം കൂട്ടാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

45
ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം മഗ്നീഷ്യവും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദവും ക്ഷീണവും അകറ്റാൻ സഹായിക്കും.

55
ബദാം

മഗ്നീഷ്യം, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ധാരാളം ബദാമിലുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നാഡികളെ പിന്തുണയ്ക്കാനും സഹായിക്കും.

Read more Photos on
click me!

Recommended Stories