രണ്ട് ടേബിൾസ്പൂൺ ഫ്ലാക്സ് സീഡിൽ 6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ കുതിർത്തും നന്നായി പൊടിച്ചും കഴിക്കാവുന്നതാണ്.
രണ്ട് ടേബിൾസ്പൂൺ ചിയ സീഡിൽ 10 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം രാവിലെ കഴിക്കാവുന്നതാണ്.
വേവിച്ച പയർവർഗ്ഗങ്ങളിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ധാരാളം പ്രോട്ടീനും ഉണ്ട്.
ഓട്സിൽ ധാരാളം ബീറ്റ ഗ്ലൂക്കൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യവും രോഗ പ്രതിരോധശേഷിയും മെച്ചപ്പെടുത്താനും സഹായിക്കുന്നു.
വെള്ളക്കടലയിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. പകുതി കപ്പ് വെള്ളക്കടലയിൽ 6 ഗ്രാം വരെ ഫൈബർ ഉണ്ട്.
Ameena Shirin