ചെറി പഴങ്ങളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശീലമാക്കാം.
വിറ്റാമിൻ സി, ഫൈബർ, വിറ്റാമിൻ ബി6, മഗ്നീഷ്യം, കാൽസ്യം, അയൺ എന്നിവ ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിൾ ഡയറ്റിൽ ഉൾപ്പെടുത്തൂ.
ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ദിവസവും ഓറഞ്ച് കഴിക്കുന്നത് ശീലമാക്കാം.
പോഷക ഗുണം മാത്രമല്ല നല്ല രുചിയുള്ള പഴമാണ് കിവി. വിറ്റാമിൻ സിക്കൊപ്പം ഫൈബറും ഇതിൽ ധാരാളമുണ്ട്.
ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. ഇത് ജ്യൂസായും അല്ലാതെയും കഴിക്കാം. അതേസമയം പ്രമേഹം ഉള്ളവർ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.
വിറ്റാമിൻ സി ധാരാളമുള്ള പഴമാണ് പേരയ്ക്ക. ഇത് ജ്യൂസായും അല്ലാതെയും കഴിക്കാൻ സാധിക്കും. ദിവസവും പേരയ്ക്ക ഡയറ്റിൽ ഉൾപ്പെടുത്തൂ.
Ameena Shirin