ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന പഴങ്ങൾ

Published : Mar 04, 2026, 01:43 PM IST

പലർക്കും ശരീരഭാരം കുറയ്ക്കുന്നതുപോലെ തന്നെ പ്രയാസമാണ് ഭാരം കൂട്ടുന്നതും. മെലിഞ്ഞ ശരീരം കാരണം ആത്മവിശ്വാസക്കുറവ്, ക്ഷീണം, അടിക്കടി വരുന്ന അസുഖങ്ങൾ എന്നിവ പലരെയും അലട്ടുന്നു. 

PREV
17
ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന പഴങ്ങൾ

ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

27
ഏത്തപ്പഴം

ശരീരഭാരം കൂട്ടാൻ ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ് ഏത്തപ്പഴം. ഒരു ഇടത്തരം പഴത്തിൽ ധാരാളം കലോറി, കാർബോഹൈഡ്രേറ്റ്, പ്രകൃതിദത്ത പഞ്ചസാര എന്നിവയുണ്ട്. ഇത് ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകുന്നു. പൊട്ടാസ്യം, വിറ്റാമിൻ ബി6, ഫൈബർ എന്നിവയാലും ഏത്തപ്പഴം സമ്പന്നമാണ്.

37
മാമ്പഴം

പഴങ്ങളുടെ രാജാവായ മാമ്പഴം ശരീരഭാരം കൂട്ടാനും കേമനാണ്. ഇതിൽ പ്രകൃതിദത്ത പഞ്ചസാര, വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമുണ്ട്.

47
അവക്കാഡോ

അവക്കാഡോയിൽ ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ ഭാരം കൂട്ടാൻ ഇത് വളരെ നല്ലതാണ്. ഒരു അവക്കാഡോയിൽ ധാരാളം കലോറിയും ഫൈബറും ഉണ്ട്. ഇത് ശരീരത്തിന് ആവശ്യമായ പോഷണം നൽകുന്നു.

57
സപ്പോട്ട

സപ്പോട്ടയിൽ പ്രകൃതിദത്ത പഞ്ചസാര, കാർബോഹൈഡ്രേറ്റ്, കലോറി എന്നിവ ധാരാളമുണ്ട്. സപ്പോട്ട കഴിക്കുന്നത് ക്ഷീണം അകറ്റി ശരീരത്തിൽ ഊർജ്ജം നിലനിർത്തുന്നു. ദിവസവും ഒന്നോ രണ്ടോ സപ്പോട്ട കഴിക്കുന്നത് ഭാരം കൂട്ടാൻ സഹായിക്കും.

67
മുന്തിരി

മുന്തിരിയിൽ ഗ്ലൂക്കോസ്, ഫ്രക്ടോസ്, നിരവധി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പഴങ്ങൾ ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ് വർദ്ധിപ്പിക്കുകയും ശരീരത്തിന് ആവശ്യമായ കലോറി നൽകുകയും ചെയ്യുന്നു.

77
ഈന്തപ്പഴം

പഞ്ചസാരയും കലോറിയും ധാരാളം അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും ശരീരഭാരം കൂടാന്‍ സഹായിക്കും.

Read more Photos on
click me!

Recommended Stories