ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളര്‍ച്ച ഉണ്ടാകുന്നത്. വിളര്‍ച്ചയുള്ളവര്‍ കഴിക്കേണ്ട ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയ പഴങ്ങളുടെ കോംമ്പോയെ പരിചയപ്പെടാം.
വിളർച്ചയെ തടയാന്‍ സഹായിക്കുന്ന ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയ പഴങ്ങളുടെ കോമ്പോ
വിളര്‍ച്ചയുള്ളവര്‍ കഴിക്കേണ്ട ഇരുമ്പും വിറ്റാമിൻ സിയും അടങ്ങിയ പഴങ്ങളുടെ കോംമ്പോയെ പരിചയപ്പെടാം.
28
1. മാതളം, പേരയ്ക്ക
മാതളത്തില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ പേരയ്ക്കയിലെ വിറ്റാമിന്‍ സി ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും. അതിനാല്‍ മാതളവും പേരയ്ക്കയും ഒരുമിച്ച് കഴിക്കാം.
38
2. ഓറഞ്ച്, ഈന്തപ്പഴം
ഈന്തപ്പഴത്തിലെ അയേണിനെ ആഗിരണം ചെയ്യാന്‍ ഓറഞ്ചിലെ വിറ്റാമിന്‍ സി സഹായിക്കും.
48
3. ഉണക്കമുന്തിരി, കിവി
100 ഗ്രാം ഉണക്കമുന്തിരിയില്‍ നിന്നും 1.9 മില്ലിഗ്രാം അയേണ്‍ ലഭിക്കും. കിവിയിലെ വിറ്റാമിന്‍ സി ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും.
58
4. ഫിഗ്സ്, സ്ട്രോബെറി
100 ഗ്രാം ഫിഗ്സ് അഥവാ അത്തിപ്പഴത്തില്‍ 0.2 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയില്‍ വിറ്റാമിന്‍ സിയും. അതിനാല്‍ ഇവ ഒരുമിച്ച് കഴിക്കാം.
68
5. കറുത്ത മുന്തിരി, നെല്ലിക്ക
കറുത്ത മുന്തിരിയില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. നെല്ലിക്കയില്‍ വിറ്റാമിന്‍ സിയും. അതിനാല്‍ ഇവ ഒരുമിച്ച് കഴിക്കാം.
78
6. തണ്ണിമത്തന്‍, നാരങ്ങ
തണ്ണിമത്തനിലെ അയേണ്‍ ഉള്ളതിനാല്‍, വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങാ നീര് ചേര്‍ത്ത് ഇവ കഴിക്കുന്നത് അയേണിന്‍റെ ആഗിരണം കൂട്ടാന്‍ സഹായിക്കും.
88
7. പ്രൂണ്‍സ്, പൈനാപ്പിള്‍
100 ഗ്രാം പ്രൂണ്‍സില്‍ 0.93 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. പൈനാപ്പിളില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഒരുമിച്ച് കഴിക്കാം.