നട്സിലും സീഡിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ബദാം, പീനട്ട്, അണ്ടിപരിപ്പ്, വാൽനട്ട്, പിസ്ത എന്നിവ ദിവസവും കഴിക്കാൻ ശ്രദ്ധിക്കണം.
ക്ഷീര ഉത്പന്നങ്ങളിൽ കാൽസ്യവും, വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. പാൽ, തൈര് എന്നിവ ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പയർവർഗ്ഗങ്ങളിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് പ്രതിരോധ ശേഷി കൂട്ടാനും നല്ല ആരോഗ്യം ലഭിക്കാനും സഹായിക്കുന്നു.
ബീറ്റ്‌റൂട്ടിൽ പ്രോട്ടീൻ കൂടുതലാണ്. കൂടാതെ ഇതിൽ ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.
ചൂര മീനിലും ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തണുപ്പുകാലത്ത് ഇത് കഴിക്കുന്നത് നല്ലതാണ്.
Ameena Shirin